ആശ്വാസം ഈ വര്‍ഷം മാത്രം; അടുത്ത വര്‍ഷം ദുബായില്‍ 150 സ്കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കും

By Web TeamFirst Published Apr 11, 2019, 11:12 AM IST
Highlights

നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റി നടത്തിയ പരിശോധന പ്രകാരം 141 സ്കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരം നിലനിര്‍ത്തിയിട്ടുണ്ട്. ഇവയ്ക്ക് 2.07 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാനാവും. ഒന്‍പത് സ്കൂളുകള്‍ നേരത്തെയുണ്ടായിരുന്ന നിലവാരം മെച്ചപ്പെടുത്തിയതിനാല്‍ അവയ്ക്ക് 4.14 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാനുമാവും. 

ദുബായ്: ദുബായ് ഭരണകൂടം താല്‍കാലികമായി ഏര്‍പ്പെടുത്തിയ സ്കൂള്‍ ഫീസ് നിയന്ത്രണം പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.  എന്നാല്‍ അടുത്ത വര്‍ഷം 150ലധികം സ്കൂളുകളാണ് ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള യോഗ്യത നേടിയിരിക്കുന്നത്. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ഈ സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാം.

നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റി നടത്തിയ പരിശോധന പ്രകാരം 141 സ്കൂളുകള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ നിലവാരം നിലനിര്‍ത്തിയിട്ടുണ്ട്. ഇവയ്ക്ക് 2.07 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാനാവും. ഒന്‍പത് സ്കൂളുകള്‍ നേരത്തെയുണ്ടായിരുന്ന നിലവാരം മെച്ചപ്പെടുത്തിയതിനാല്‍ അവയ്ക്ക് 4.14 ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാനുമാവും. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റിയുടെ പുതിയ മാനദണ്ഡപ്രകാരം  സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നത് അനുസരിച്ചാണ് ഫീസ് വര്‍ദ്ധനവിന് അനുമതി നല്‍കുന്നത്. 

click me!