
ദോഹ: ഖത്തറിൽ ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഫിഫ ടൂർണമെന്റുകളിൽ വോളന്റിയറാകാൻ അപേക്ഷിച്ചത് 25,000ൽ അധികം പേർ. ഖത്തർ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പ്, ഫിഫ അറബ് കപ്പ് എന്നിവക്കായി മേയിലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. സന്നദ്ധരായ 25,000ൽ അധികം അപേക്ഷകരിൽ നിന്നും ഇരുപതിലധികം വിഭാഗങ്ങളിലേക്കായി 4000ഓളം വളന്റിയർമാർക്കാണ് അവസരം ലഭിക്കുക.
വോളന്റിയറാകാൻ അപേക്ഷിച്ചവരിൽ ഖത്തറിൽ താമസിക്കുന്ന 126 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. ഇതിൽ 18 മുതൽ 76 വയസ്സുവരെ പ്രായമുള്ള ആളുകളുണ്ട്. ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന അഭിമുഖങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ, തെരഞ്ഞെടുത്ത വളന്റിയർമാർക്ക് ആഗസ്റ്റ് മുതൽ ചുമതലകൾ സംബന്ധിച്ച അറിയിപ്പുകൾ ലഭിക്കും. റിക്രൂട്ട്മെന്റ് പ്രക്രിയ പൂർത്തിയാകുന്നതോടെ 20 വ്യത്യസ്ത പ്രവർത്തന മേഖലകളിലായി ആകെ 4000 വളന്റിയർമാരെ നിയമിക്കും. വോളന്റിയര്‍മാര്‍ക്ക് ഒഫിഷ്യല്‍ യൂണിഫോം, സേവന സമയത്ത് ഭക്ഷണം, സൗജന്യ യാത്ര, ടൂര്‍ണമെന്റിന്റെ ലിമിറ്റഡ് എഡിഷന് ഗിഫ്റ്റുകള്‍ എന്നിവയും ലഭിക്കും. നവംബർ മൂന്നു മുതൽ 27 വരെയാണ് ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തറിൽ നടക്കുക. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ അണ്ടർ 17 ടൂർണമെന്റാണിത്. ഫിഫ അറബ് കപ്പ് ഡിസംബർ ഒന്നു മുതൽ 18 വരെയും നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ