ഒമാനിൽ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു; ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്കൂളിലേക്ക്

By Web TeamFirst Published Sep 5, 2022, 10:40 PM IST
Highlights

7,29,331 വിദ്യാർത്ഥികളും 57,033 അധ്യാപകരും 10,834 അ‍ഡ്‍മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സ്റ്റാഫുകളും വിദ്യാലയങ്ങളിലെത്തുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

മസ്‍കത്ത്: ഒമാനില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പുതിയ ഇന്ന് സ്കൂളുകളിലെത്തിയത്. 7,29,331 വിദ്യാർത്ഥികളും 57,033 അധ്യാപകരും 10,834 അ‍ഡ്‍മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സ്റ്റാഫുകളും വിദ്യാലയങ്ങളിലെത്തുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

ഒമാനിലെ 1,422 സർക്കാർ സ്‌കൂളുകളിലാണ് അദ്ധ്യയനം നടക്കുന്നത്. താഴ്‍ന്ന വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ദിവസേന ഭക്ഷണവും സ്‍കൂൾ സാമഗ്രികളും നൽകാൻ സുൽത്താൻ ഹൈതം ബിൻ താരിക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ പരിപൂർണമായി ഒഴിഞ്ഞ ശേഷം അദ്ധ്യയനം സമ്പൂർണമായി ക്ലാസ് മുറികളിലേക്ക് മാറി എന്ന സവിശേഷതകൂടി ഇത്തവണയുണ്ട്.

Read also: കുവൈത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് ആസ്‍തികള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കി

ബഹ്റൈനില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു
മനാമ: ബഹ്റൈനില്‍ പ്രവാസി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കിങ് ഹമദ് ഹൈവേയില്‍ അസ്‍കറിന് സമീപത്തായിരുന്നു അപകടമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രവാസിയെ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഏഷ്യക്കാരനായ പ്രവാസിയാണ് മരണപ്പെട്ടതെന്ന് മാത്രമേ ഔദ്യോഗിക റിപ്പോര്‍ട്ടുകളിലുള്ളൂ. ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read also: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങി; ട്രാഫിക് സിഗ്നലുകളിലും ടെലിഫോണ്‍ നെറ്റ്‍വര്‍ക്കുകളിലും തടസം

യുഎഇയില്‍ മരണപ്പെട്ട മലയാളിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായം തേടി സാമൂഹിക പ്രവര്‍ത്തകര്‍
ദുബൈ: യുഎഇയില്‍ മരണപ്പെട്ട മലയാളി യുവാവിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താന്‍ സഹായം തേടി സാമൂഹിക പ്രവര്‍ത്തകര്‍. ആലപ്പുഴ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സൗത്ത് ചിറയില്‍ കിഴക്കേതില്‍ ജോബിന്‍ ജോര്‍ജാണ് ദുബൈയില്‍ മരണപ്പെട്ടത്. 

ദുബൈ പൊലീസില്‍ നിന്നും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. പിതാവിന്റെ പേര് ജോസഫ് ജോര്‍ജ് എന്നും മാതാവിന്റെ പേര് വത്സമ്മ ജോര്‍ജ് എന്നുമാണ് രേഖകളിലുള്ളത്. മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് അഭ്യര്‍ത്ഥന. ഫോണ്‍ നമ്പര്‍ 00971561320653

Read also: പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

click me!