
റിയാദ്: ഹജ്ജ് വേളയിൽ തീർഥാടകർക്കായി മിനായിൽ 1,60,000 തമ്പുകൾ സജ്ജമായതായി സിവിൽ ഡിഫൻസ് അറിയിച്ചു. തമ്പുകളിലെ ഫീൽഡ് സന്ദർശനം വഴി സുരക്ഷ നിലനിർത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അപകടസാധ്യതകളുടെ കാരണങ്ങളും ഹജ്ജുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മഴയും കാറ്റും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നതാണ് മിനായിലെ തമ്പുകൾ.
അതിന്‍റെ ഭാഗങ്ങൾ വേഗത്തിൽ അഴിക്കാനും പുനസ്ഥാപിക്കാനും വഴക്കമുള്ളതാണ്. ഓരോ തമ്പിനുള്ളിലും ഫയർ ഹോസ് ഘടിപ്പിച്ചിട്ടുണ്ട്. മഴവെള്ളം കയറാത്ത വിധത്തിലാണ് തമ്പുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. തമ്പുകളുടെ ഇടയിലുള്ള പാതകൾ വെള്ളം കെട്ടിനിൽക്കാതെ സമീപത്തെ റോഡുകളിലേക്ക് തള്ളാൻ കഴിയുന്ന വിധത്തിലുള്ളതാണെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
Read Also - ബലിപെരുന്നാള്‍; സൗദിയില്‍ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
കഴിഞ്ഞ വർഷം ഹജ്ജ് സീസൺ അവസാനിച്ചത് മുതൽ മിനായിലെ തീർഥാടക ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ അറ്റക്കുറ്റപ്പണികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. താമസ മുറികളും ഭക്ഷണമുണ്ടാക്കുന്നതിനുള്ള കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് അവരുടെ അനുഷ്ഠാനങ്ങൾ ആശ്വാസത്തോടും എളുപ്പത്തോടെയും നിർവഹിക്കുന്നതിനു വേണ്ട എല്ലാ സേവനങ്ങളും തമ്പുകൾക്കുള്ളിൽ ഒരുക്കിയിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ