Booster Doses in Qatar : കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ 10 ലക്ഷം കടന്നു

Published : Feb 12, 2022, 10:17 PM ISTUpdated : Feb 12, 2022, 10:21 PM IST
Booster Doses in Qatar : കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ 10 ലക്ഷം കടന്നു

Synopsis

കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ട 12 വയസ്സിനും അതിന് മുകളിലുമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ(covid vaccine) ബൂസ്റ്റര്‍ ഡോസ് (booster dose)സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം  1,022, 567 പേരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. 

കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ട 12 വയസ്സിനും അതിന് മുകളിലുമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ 28 ആരോഗ്യ കേന്ദ്രങ്ങളിലും ലുസൈല്‍ ഡ്രൈവ് ത്രൂ സെന്ററുകള്‍, ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവിടങ്ങളിലും ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ദോഹ: ഖത്തറില്‍(Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 723 പേര്‍ കൂടി വെള്ളിയാഴ്‍ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 504 പേരും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) നടപടി നേരിട്ടത്.    

സാമൂഹിക അകലം പാലിക്കാത്തതിന് (Not maintaining social distance) 210 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് ഒന്‍പത് പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.  പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ്: ജനുവരി അവസാന ഇ-ഡ്രോ വിജയികളിൽ മലയാളിയും; അടുത്ത ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം
മാമി തിരോധാന കേസ് ഇനിയെങ്ങോട്ട്?