Latest Videos

Bahrain Covid Report : ബഹ്‌റൈനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; മൂവായിരത്തിലധികം പുതിയ കേസുകള്‍

By Web TeamFirst Published Jan 21, 2022, 9:35 AM IST
Highlights

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 67 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 3,20,688 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

മനാമ: മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേപ്പോലെ ബഹ്റൈനിലും (Bahrain) ഒരു ഇടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ (Daily covid cases) ഉയരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച 3,303 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,915 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി.

പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 67 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 3,20,688 പേര്‍ക്കാണ് ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍  2,93,212 പേര്‍ രോഗമുക്തരായി. ആകെ 8,500,970   കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവില്‍ 26,078 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതില്‍ 72 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒമ്പത് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ചിനും 11 വയസ്സിനും ഇടയില്‍ പ്രായമുള്ള 1,639 കുട്ടികള്‍ ഫൈസര്‍, ബയോഎന്‍ടെക് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

Daily COVID-19 Report pic.twitter.com/V5DSC1ENW5

— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain)
click me!