Qatar Covid Report : ഖത്തറില്‍ 3,294 പുതിയ കൊവിഡ് കേസുകള്‍ കൂടി

Published : Jan 21, 2022, 12:30 AM IST
Qatar Covid Report : ഖത്തറില്‍ 3,294 പുതിയ കൊവിഡ് കേസുകള്‍ കൂടി

Synopsis

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 2,934 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 360 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ദോഹ: ഖത്തറില്‍ (Qatar)3,294 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 3,917 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,71,741 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 2,934 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 360 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 632 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,14,073 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 41,700 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 32,089 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,276,743 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 5 പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍  102 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റമദാൻ മാസപ്പിറവി കാണാനൊരുങ്ങി ഗൾഫ് നാടുകൾ
അമേരിക്കയിലെ ചികിത്സ ചെലവിന്‍റെ അഞ്ഞൂറിലൊന്ന് മാത്രമേയുള്ളു കേരളത്തിൽ, വിദേശ കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽ മുന്നറിയിപ്പുമായി ഡോ. ജോൺ പണിക്കർ