സൗദിയില്‍ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമകള്‍ക്ക് അവ സ്വന്തം പേരില്‍ നിന്ന് ഒഴിവാക്കാന്‍ അവസരം

By Web TeamFirst Published Sep 29, 2021, 3:50 PM IST
Highlights

താമസ സ്ഥലത്ത് നിന്നും വാഹനങ്ങള്‍ പൊളിക്കുന്നിടത്തേക്ക് എത്തിക്കാനും പണച്ചെലവുണ്ടാകും. ഇതിന് പുറമെ വാഹനങ്ങളുടെ രേഖ സ്വന്തം ഇഖാമ (റെസിഡന്റ് പെര്‍മിറ്റി)ല്‍ നിന്നും നീക്കം ചെയ്യാനും ഫീസുണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ള ഫീസൊന്നുമില്ലാതെ തികച്ചും സൗജന്യമായി പഴയ വാഹനങ്ങള്‍ സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാനാണ് അവസരം വരുന്നത്.

റിയാദ്: സൗദിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാന്‍ അവസരം വരുന്നു. സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയ തീരുമാനം അടുത്ത മാര്‍ച്ചോടെ പ്രാബല്യത്തിലാകും. വ്യക്തികളുടെ പേരിലുള്ള സ്വകാര്യ വാഹനങ്ങള്‍ ഉപയോഗ ശൂന്യമായാല്‍ റോഡരികില്‍ ഉപേക്ഷിക്കാറുണ്ട്. ഇവയില്‍ ഉടമകളില്ലാത്തവ പ്രാദേശിക ഭരണകൂടം തന്നെ നീക്കം ചെയ്യും. എന്നാല്‍ നമ്പര്‍ പ്ലേറ്റടക്കം രേഖകളുളള വാഹനങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികള്‍ക്ക് ചെലവ് വരാറുണ്ട്. 

താമസ സ്ഥലത്ത് നിന്നും വാഹനങ്ങള്‍ പൊളിക്കുന്നിടത്തേക്ക് എത്തിക്കാനും പണച്ചെലവുണ്ടാകും. ഇതിന് പുറമെ വാഹനങ്ങളുടെ രേഖ സ്വന്തം ഇഖാമ (റെസിഡന്റ് പെര്‍മിറ്റി)ല്‍ നിന്നും നീക്കം ചെയ്യാനും ഫീസുണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ള ഫീസൊന്നുമില്ലാതെ തികച്ചും സൗജന്യമായി പഴയ വാഹനങ്ങള്‍ സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാനാണ് അവസരം വരുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ അവസരം. ഈ കാലാവധിക്കുള്ളില്‍ വ്യക്തികള്‍ക്ക് രേഖകള്‍ സമര്‍പ്പിച്ച് വാഹനം സ്വന്തം പേരില്‍ നിന്നും ഒഴിവാക്കാം. ഈ വാഹനങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ അതിന്റെ ചെലവും ഭരണകൂടം വഹിക്കും.
 

click me!