ദുബായ് കിരീടാവകാശിയുടെ ബെന്‍സ് കാറിലെ 'കിളിക്കൂട്ടില്‍' കുഞ്ഞ് അതിഥികള്‍; വൈറലായി വീഡിയോ

By Web TeamFirst Published Aug 13, 2020, 9:24 AM IST
Highlights

ആഡംബര വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡിലെ കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട് ദുബായ് കിരീടാവകാശി ഏതാനും ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു.
 

ദുബായ്: ദുബായ് കിരീടാവകാശിയുടെ ബെന്‍സ് കാറിലെ കിളിക്കൂട്ടിലെ മുട്ടകള്‍ വിരിഞ്ഞു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ വാഹനമായ മെഴ്സിഡെസ് എസ് യുവിയിലാണ് കിളി കൂട് കൂട്ടിയത്. ആഡംബര വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡിലെ കിളിക്കൂട് ശ്രദ്ധയില്‍പ്പെട്ട് ദുബായ് കിരീടാവകാശി ഏതാനും ദിവസങ്ങളായി ഈ വാഹനം ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു.

മുട്ടകള്‍ വിരിഞ്ഞ വിവരം ശൈഖ് ഹംദാന്‍ ബിന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്‍സ്റ്റഗ്രാം ആക്കൗണ്ടിലൂടെ വ്യക്തമാക്കിയത്. 80 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ശൈഖ് ഹംദാന്‍ പങ്കുവച്ചിട്ടുള്ളത്. ജീവിതത്തിലെ ചെറിയ കാര്യങ്ങളും വലുതാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബുധനാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazza (@faz3) on Aug 12, 2020 at 5:57am PDT

കിളി കൂട് വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കുറച്ച് നാളേക്ക് വാഹനം ഉപയോഗിക്കുന്നില്ലെന്നും ചെറിയ വേലിയൊരുക്കി കിളിയുടെ അടുത്തേക്ക് ആരുംപോയി ശല്യമുണ്ടാക്കാതിരിക്കുകയാണെന്നും നേരത്തെ ശൈഖ് ഹംദാന്‍ വിശദമാക്കിയിരുന്നു.

click me!