യുഎഇയിൽ കൊല്ലപ്പെട്ടത് പാകിസ്ഥാനി പൗരൻ; അതീവ ജാഗ്രതയിൽ ഗൾഫ് രാജ്യങ്ങൾ

Published : Feb 28, 2026, 08:16 PM IST
gulf iran attack

Synopsis

അമേരിക്ക-ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ നടത്തിയ തിരിച്ചടി പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി. യുഎഇയിലെ അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ പാകിസ്ഥാനി പൗരൻ കൊല്ലപ്പെട്ടതോടെ ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി.  

അബുദാബി:അമേരിക്ക-ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിച്ചു. യുഎഇയിൽ കൊല്ലപ്പെട്ടത് പാകിസ്ഥാനി പൗരനാണെന്ന് സ്ഥിരീകരണം. അബുദാബിയിൽ ഇറാന്‍റെ മിസൈൽ ആക്രമണത്തെത്തുടർന്നാണ് ഒരാൾ കൊല്ലപ്പെട്ടത്. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യുഎഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. യു എ ഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ച അവസ്ഥയിലാണ്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ നേരത്തെ അതിശക്ത ആക്രമണം നടത്തിയിരുന്നു. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ബഹ്റൈനിൽ ഉഗ്ര സ്ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

അതേസമയം ഖത്തറിലെയും യുഎഇയിലെയും യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇറാനിയൻ മാധ്യമങ്ങളാണ് വിവരം പുറത്ത് വിട്ടത്. ഇറാന്റെ പ്രത്യാക്രമണം അതിശക്തമായിരിക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന സാഹചര്യത്തിൽ, മേഖലയിൽ വൻ യുദ്ധത്തിനുള്ള സാധ്യതയാണ് നിലവിലുള്ളത്. 

യുഎസ് സഹായത്തോടെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. കുഞ്ഞുങ്ങളെ കൊന്നതിന് മറുപടി നൽകുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, രാജ്യം സുരക്ഷിതമെന്ന് ആഭ്യന്തര മന്ത്രാലയം
ഇറാന്‍റെ തിരിച്ചടി, വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകൾ പ്രതിരോധിച്ചതായി കുവൈത്ത് ആർമി