പൊലീസ് ചമഞ്ഞ് വിദേശ വനിതകളെ തട്ടിപ്പിനിരയാക്കി; കുവൈത്തിൽ പാകിസ്ഥാനി യുവാവ് പിടിയിൽ

Published : Aug 17, 2026, 06:08 PM IST
police vehicle light

Synopsis

കുവൈത്തിൽ പൊലീസ് ചമഞ്ഞ് വിദേശ വനിതകളെ തട്ടിപ്പിനിരയാക്കിയ പാകിസ്ഥാനി യുവാവ് പിടിയിൽ. തയ്യൽക്കാരനായ ഇയാൾ, സ്വയം നിർമ്മിച്ച പോലീസ് യൂണിഫോമും വ്യാജ കേണൽ ബാഡ്ജും ഉപയോഗിച്ചാണ് അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വഞ്ചിച്ചിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായി ചമഞ്ഞ് വിദേശ വനിതകളെ തട്ടിപ്പിനിരയാക്കിയ 45-കാരനായ പാകിസ്താൻ സ്വദേശിയെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് ഇയാൾ പ്രധാനമായും തട്ടിപ്പിന് ഇരയാക്കിയിരുന്നത്.

തയ്യൽക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച്, ഔദ്യോഗിക ഇടപാടുകൾ വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. കുവൈത്തി പ്രാദേശിക ഭാഷാശൈലി വശമാക്കിയ ഇയാൾ, ഇരകളുടെ വിശ്വാസം ആർജ്ജിക്കാൻ പലപ്പോഴും പൊലീസ് യൂണിഫോം ധരിച്ചാണ് ഇവരെ സമീപിച്ചിരുന്നത്. ഇതിനായി സ്വന്തമായി തുന്നിച്ചേർത്ത പൊലീസ് യൂണിഫോമും കേണൽ പദവിയുടെ വ്യാജ ബാഡ്ജും ചിഹ്നങ്ങളും ഇയാൾ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

പബ്ലിക് പ്രോസിക്യൂഷന്റെ വാറന്റോടെ പ്രതിയുടെ വസതിയിൽ തിരച്ചിൽ നടത്തിയ ഡിറ്റക്ടീവുകൾ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ജീവനക്കാരുടെ വ്യാജ ബാഡ്ജും യൂണിഫോമും വ്യാജ ചിഹ്നങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാൾക്കെതിരെ കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. തട്ടിപ്പിനിരയായ മറ്റ് ആളുകളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണവും അധികൃതർ ശക്തമാക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് തിരിച്ചടി; പ്രോജക്റ്റ് മാനേജ്‌മെന്‍റ് മേഖലയിൽ 70 ശതമാനം സ്വദേശിവൽക്കരണം
ഫുജൈറയിൽ 21 അനധികൃത കടൽ ചെമ്മീൻ കെണികൾ പിടിച്ചെടുത്തു; വംശനാശഭീഷണി നേരിടുന്ന അപൂർവ മത്സ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കി അധികൃതർ