വണ്ടിയിൽ മാഷാ അള്ളാ സ്റ്റിക്കർ, പാകിസ്ഥാനിക്ക് പോയത് 150 റിയാൽ​

Published : Jan 06, 2026, 04:54 PM IST
mashallah sticker on vehicle

Synopsis

വണ്ടിയിൽ മാഷാ അള്ളാ സ്റ്റിക്കർ, പാകിസ്ഥാനിക്ക് പോയത് 150 റിയാൽ​. വാഹനങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ സ്​റ്റിക്കറുകളോ പരസ്യങ്ങളോ പതിപ്പിക്കുന്നതിനെതിരെ പിഴ ചുമത്തുന്നത് ട്രാഫിക് വിഭാഗം കർശനമാക്കി.

റിയാദ്: വണ്ടിയിൽ മാഷാ അള്ളാ സ്റ്റിക്കർ പതിച്ച പാകിസ്ഥാനിക്ക് പിഴ 150 റിയാൽ. ചീറ്റപ്പുലിയുടെ സ്റ്റിക്കർ പതിച്ച ഇന്ത്യക്കാരന് 750 റിയാലും. റിയാദിലാണ് സംഭവം. സൗദി അറേബ്യയിൽ വാഹനങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ സ്​റ്റിക്കറുകളോ പരസ്യങ്ങളോ പതിപ്പിക്കുന്നതിനെതിരെ പിഴ ചുമത്തുന്നത് ട്രാഫിക് വിഭാഗം കർശനമാക്കി. 

വാഹനത്തി​ന്‍റെ യഥാർഥ രൂപത്തിൽ മാറ്റം വരുത്തുന്നതോ ഡ്രൈവർക്ക് തടസ്സമുണ്ടാക്കുന്നതോ ആയ സ്​റ്റിക്കറുകൾ നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രാഫിക്​ വകുപ്പിന്‍റെ പെർമിറ്റ്​ നേടിയല്ലാതെ വാഹനങ്ങളിൽ സ്​റ്റിക്കറുകൾ പതിപ്പിച്ചാൽ കർശന നിയമ നടപടി നേരിടേണ്ടിവരും. വലിയ സാമ്പത്തിക പിഴയും ലഭിക്കും. ഈ ദിവസങ്ങളിൽ റിയാദിൽ നിരവധി പേർക്ക്​ വലിയ പിഴകൾ ലഭിച്ചു. ട്രാഫിക്​ ​പൊലീസ്​ വാഹനങ്ങൾ തടഞ്ഞുനിർത്തി സ്​റ്റിക്കറുകൾ ഇളക്കാൻ ആവശ്യപ്പെടുകയും പിഴ ചുമത്തുകയുമാണ്​. 100 റിയാൽ മുതൽ 1000 റിയാൽ വരെ പിഴ ലഭിച്ചവരുണ്ട്​. സ്​റ്റിക്കറുകൾ പതിക്കാനും വാഹനങ്ങളിൽ മാറ്റം വരുത്താനും ബന്ധപ്പെട്ട വകുപ്പിൽനിന്ന്​ ലഭിച്ച അനുമതി പത്രം ഒപ്പം കരുതണം. ഇല്ലെങ്കിൽ നിയമനടപടി ഉറപ്പ്​.

അനധികൃതമായ സ്​റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങൾ പിഴയ്ക്ക് പുറമെ, വാർഷിക വാഹന പരിശോധനയിൽ (ഫഹസ്) പരാജയപ്പെടാനും സാധ്യതയുണ്ട്. അതിനാൽ വാഹന ഉടമകൾ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ​ട്രാഫിക്​ വകുപ്പ്​ ഓർമിപ്പിക്കുന്നു.

പ്രധാന നിയന്ത്രണങ്ങളും ഇളവുകളും

1. മുമ്പിലെയും പുറകിലെയും വിൻഡ്ഷീൽഡുകളിലും വശങ്ങളിലെ ഗ്ലാസുകളിലും ബോഡിയിലും സ്​റ്റിക്കറുകളോ എഴുത്തുകളോ പതിപ്പിക്കരുത്​.

2. വാണിജ്യ മന്ത്രാലയത്തി​ന്‍റെയും ട്രാഫിക് വിഭാഗത്തി​െൻറയും മുൻകൂർ അനുമതിയില്ലാതെ കമ്പനികളുടെ ലോഗോകളോ ഫോൺ നമ്പറുകളോ സ്വകാര്യ വാഹനങ്ങളിൽ പതിപ്പിക്കാൻ പാടില്ല.

3. പൊതുമര്യാദകൾക്കും മതമൂല്യങ്ങൾക്കും വിരുദ്ധമായ സ്​റ്റിക്കറുകൾ കർശനമായി നിരോധിച്ചിരിക്കുന്നു.

4. നമ്പർ പ്ലേറ്റുകൾ, ലൈറ്റുകൾ എന്നിവ മറയ്ക്കുന്ന രീതിയിലോ വാഹനത്തി​െൻറ യഥാർഥ നിറം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലോ ഉള്ള സ്​റ്റിക്കറുകൾ അനുവദിക്കില്ല.

5. വാഹനത്തി​െൻറ ബോഡി മുഴുവൻ പൊതിയുന്ന തരത്തിൽ സ്​റ്റിക്കറുകൾ പതിക്കാൻ പ്രത്യേക അനുമതി നേടണം.

6. പീരിയോഡിക്കൽ വാഹന പരിശോധനക്ക്​ ശേഷം ലഭിക്കുന്ന സ്​റ്റിക്കർ മുൻവശത്തെ ഗ്ലാസിൽ (സാധാരണയായി മുകളിൽ വലതുഭാഗത്ത്) നിർബന്ധമായും പതിപ്പിക്കണം.

7. പ്രത്യേക പെർമിറ്റ് ഉള്ള വാണിജ്യ വാഹനങ്ങളിൽ നിയമപ്രകാരമുള്ള സ്​റ്റിക്കറുകൾ അനുവദിക്കും.

8. സൗദി ദേശീയ ദിനം (സെപ്റ്റംബർ 23), സൗദി ഫൗണ്ടേഷൻ ദിനം (ഫെബ്രുവരി 22) എന്നീ അവസരങ്ങളിൽ വാഹനങ്ങളിൽ അലങ്കാരങ്ങളും പതാകകളും അനുവദിക്കും. എങ്കിലും കാഴ്ച മറയ്ക്കുന്ന രീതിയിലാകരുത് അലങ്കാരവും പതാക സ്ഥാപിക്കലും. ആഘോഷത്തിന് ശേഷം ഇവ നീക്കം ചെയ്യേണ്ടതാണ്.

പിഴയും നടപടികളും

1. സദാചാര വിരുദ്ധമായ പോസ്​റ്ററുകൾ/ലോഗോകൾ പതിച്ചാൽ 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ

2. അനുമതിയില്ലാതെ വാഹനങ്ങളിൽ പരസ്യം പതിച്ചാൽ 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ

3. വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയാൽ 1,000 മുതൽ 2,000 റിയാൽ വരെ പിഴയും വാഹനം കണ്ടുകെട്ടൽ​ സാധ്യതയും

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ബാഡ്മിന്‍റൺ കളിച്ചുകൊണ്ടിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു