Expo 2020 : എക്‌സ്‌പോ 2020യില്‍ പരാഗ്വെന്‍ ദേശീയ ദിനാഘോഷം നടത്തി

Published : Mar 04, 2022, 09:06 PM IST
Expo 2020 : എക്‌സ്‌പോ 2020യില്‍ പരാഗ്വെന്‍ ദേശീയ ദിനാഘോഷം നടത്തി

Synopsis

പരാഗ്വെ പ്രസിഡന്റ് മരിയോ അബ്‌ദോ ബെന്‍തെസും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

ദുബായ് മാര്‍ച്ച് 4: പരാഗ്വെയുടെ (Paraguay) ദേശീയ ദിനാഘോഷ ഭാഗമായി എക്‌സ്‌പോ 2020യിലെ (Expo 2020) പരാഗ്വെ പവലിയനില്‍ നടത്തി വന്ന സാമ്പത്തിക-നിക്ഷേപ അവസരങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ സമാപിച്ചു. നിക്ഷേപം, കയറ്റുമതി സാധ്യതകള്‍, പ്രധാന ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍  തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ ബിസിനസ് സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടാന്‍  ഈ പരിപാടികള്‍ ഉപകരിച്ചുവെന്ന് പരാഗ്വെ പവലിയന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പരാഗ്വെ പ്രസിഡന്റ് മരിയോ അബ്‌ദോ ബെന്‍തെസ്, വ്യവസായ-വാണിജ്യ മന്ത്രി ലൂയിസ് ആല്‍ബര്‍ട്ടോ കാസ്റ്റിഗ്‌ളിയൂനി, സാമ്പത്തിക-വിദേശ മന്ത്രി റൗള്കാനോ റിക്കാര്‍ഡി എന്നിവരുടെ സാന്നിധ്യത്തില്‍ അല്‍വസ്ല്‌ഡോമിലാണ് പ്രധാന പരിപാടികള്‍ നടന്നത്. 80 പരാഗ്വെന്‍ ബിസിനസ് ഡെലിഗേറ്റുകളും യുഎഇയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംബന്ധിച്ചു. 
'രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ, സംസ്‌കാരം, ഭക്ഷണം, വിനോദ സഞ്ചാരം, നിക്ഷേപാവസരങ്ങള്‍ എന്നിവയിലേക്ക് ലോകത്തിന്റെ ശ്രദ്ധ കൊണ്ടുവരാനുള്ള വലിയ അവസരമാണ് എക്‌സ്‌പോ 2020 പരാഗ്വെക്ക് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 3, 4 തീയതികളിലായി നടന്ന പരിപാടികള്‍ എക്‌സ്‌പോയിലെ ഞങ്ങളുടെ നേട്ടങ്ങളെ ഏകീകരിക്കാന്‍ സഹായിച്ചു' -എക്‌സ്‌പോ 2020യിലെ പരാഗ്വെ പവലിയന്‍ കമ്മീഷണര്‍ ജനറല്‍ ജോസ് അഗ്യൂറോ അവില പറഞ്ഞു.

ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 'ടിയറ അഡെന്ട്ര' ബാന്‍ഡ് അടക്കമുള്ള നാടന്‍ കലാപ്രകടനങ്ങളും 'ബാലെ ഇബെറോഅമരിക്കാനോ' എന്ന ബാലെയും ദേശീയ ദിനാഘോഷങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പരാഗ്വെന്‍ സാമ്പത്തിക മേഖലയുടെ മികവും കയറ്റുമതി ശേഷിയും നിക്ഷേപക അനുകൂല ഘടകങ്ങളും അവതരിപ്പിക്കാന്‍ മാര്‍ച്ച് 3ന് ഒരു ബിസിനസ് ഫോറം സംഘടിപ്പിച്ചിരുന്നു. മിഡില്‍ ഈസ്റ്റില്‍ ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വലുതായിരുന്നു ഇത്. മന്ത്രിമാരും പരാഗ്വെന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റും പങ്കെടുത്തു.

നിക്ഷേപത്തിന് ഏറ്റവും പരിഗണിക്കപ്പെടുന്ന ഇടമായും, ബിസിനസിനും വ്യാപാരത്തിനും തുറന്ന മന:സ്ഥിതിയുള്ള രാജ്യമായും പരാഗ്വെയെ എടുത്തു കാട്ടാന്‌ഫോറത്തില്ഊന്നലുണ്ടായിരുന്നു. യുഎഇയുമായുള്ള പരാഗ്വെയുടെ സാമ്പത്തിക പങ്കാളിത്തം ഇന്ന് ദൃഢമാണ്. ഈ ബന്ധത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍  ്എക്‌സ്‌പോ 2020 സഹായിച്ചു -അഗ്യൂറോ വ്യക്തമാക്കി. 

മേത്തരം ഗുണനിലവാരമുള്ള പരാഗ്വെന്‍ മാംസത്തിന്റെ പ്രദര്‍ശനവും അതേദിവസം 'നൈറ്റ് ഓഫ് പരാഗ്വെയന്‍ മീറ്റ്' എന്ന പേരില്‍ നടന്നു. ഭക്ഷ്യ മേഖലയില്‍ നിന്നുള്ള സംരംഭകരും റീടെയില്‍, ലോക്കല്‍ റീജ്യനല്‍ ഡിസ്ട്രിബ്യൂട്ടര്‍മാരും സംബന്ധിച്ചു. എക്‌സ്‌പോയില്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഇടം' എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യമാണ് പരാഗ്വെ. പുനരുപയോഗ ഊര്‍ജോല്‍പാദനത്തിലും നിക്ഷേപാവസരങ്ങളിലും ജലം തന്ത്രപരമായി  ഉപയോഗിക്കുന്നതിലെ സാധ്യതകള്‍ തേടുന്നതിലും മുന്നേറാന്‍ ശ്രമിക്കുകയാണ് പരാഗ്വെ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്