കുവൈത്തിലെ ഇന്ത്യയുടെ ആദ്യ വനിതാ അംബാസഡർ, പരമിത ത്രിപാഠി ചുമതലയേറ്റു

Published : Nov 12, 2025, 05:58 PM IST
paramita tripathi

Synopsis

കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു. ചുമതലയേറ്റ ശേഷം അംബാസഡർ പരമിത ത്രിപാഠി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ സ്ഥിതി ചെയ്യുന്ന ശിലാഫലകത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റതായി ഇന്ത്യൻ എംബസി അറിയിച്ചു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ. മുലൂക്കയും കുവൈത്തി പ്രോട്ടോക്കോൾ വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്നാണ് അംബാസഡറെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. ചുമതലയേറ്റ ശേഷം അംബാസഡർ പരമിത ത്രിപാഠി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ സ്ഥിതി ചെയ്യുന്ന ശിലാഫലകത്തിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

രാജ്യസേവനത്തിനായി പരമമായ ത്യാഗം ചെയ്ത ഈ രക്തസാക്ഷികളുടെ ധീരതയും അർപ്പണബോധവും ഓരോ ഇന്ത്യക്കാരനും പ്രചോദനമായി തുടരുന്നു എന്ന് അവർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അംബാസഡർ പുഷ്പാർച്ചന നടത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വളർച്ചയുടെയും നിലനിൽക്കുന്ന പങ്കാളിത്തത്തിന്‍റെയും പ്രതീകമായി അവർ എംബസി വളപ്പിൽ ഒരു വേപ്പിൻ തൈ നടുകയും ചെയ്തു. അംബാസഡറായി പരമിത ത്രിപാഠിയുടെ ചുമതലയേൽക്കൽ ഇന്ത്യ-കുവൈത്ത് ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്നതാണ്. ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള പങ്കാളിത്ത പ്രതിബദ്ധത ഇത് ഉറപ്പിക്കുന്നു.

കുവൈത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ വനിതാ അംബാസഡറായും ഗൾഫ് മേഖലയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ വനിതാ അംബാസഡറായും തനിക്ക് ലഭിച്ച മഹത്തായ ബഹുമതിയിലും പരമിത ത്രിപാഠി സന്തോഷം പ്രകടിപ്പിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്
വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ