അയ്യായിരത്തോളം ഹജ്ജ് തീർഥാടകരുടെ ബലിയറുക്കൽ ചെലവ് സൽമാൻ രാജാവ് വഹിക്കും

Published : Jun 30, 2023, 11:54 PM IST
അയ്യായിരത്തോളം ഹജ്ജ് തീർഥാടകരുടെ ബലിയറുക്കൽ ചെലവ് സൽമാൻ രാജാവ് വഹിക്കും

Synopsis

ഇസ്രയേൽ സേനക്കെതിരെയുള്ള പോരാട്ടത്തിൽ ഫലസ്തീനിൽ രക്തസാക്ഷിത്വം വരിച്ചവരുടെയും തടവിൽ കഴിയുന്നവരുടെയും കുടുംബങ്ങളായ 1,000 പേരും ഇതിലുണ്ട്. 

റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് തീർഥാടകരിൽ 4,951 പേരുടെ ബലിമൃഗങ്ങളുടെ ചെലവ് സൗദി ഭരണാധികാരി സൽമാൻ രാജാവ് വഹിക്കും. ഹജ്ജ്, ഉംറ എന്നിവക്കായുള്ള ഗസ്റ്റ് പ്രോഗ്രാമിന് കീഴിൽ ഈ വർഷം ഹജ്ജ് നിർവഹിക്കുന്നത് 92 രാജ്യങ്ങളിൽ നിന്നുള്ള 4951 പേരാണ്. ഇസ്രയേൽ സേനക്കെതിരെയുള്ള പോരാട്ടത്തിൽ ഫലസ്തീനിൽ രക്തസാക്ഷിത്വം വരിച്ചവരുടെയും തടവിൽ കഴിയുന്നവരുടെയും കുടുംബങ്ങളായ 1,000 പേരും ഇതിലുണ്ട്. 

യെമനെതിരെയുള്ള സൈനിക നടപടിയിൽ കൊല്ലപ്പെട്ട സൗദി പൗരന്മാരുടെയും യമനികളുടെയും 2,000 കുടുംബങ്ങൾക്കും ഗസ്റ്റ് പ്രോഗ്രാമിന് കീഴിൽ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചു. ഇവരെ കൂടാതെ 280 സിറിയൻ തീർഥാടകർ, യെമനിൽ നിന്നുള്ള 150 മുസ്ലിം പണ്ഡിതന്മാർ, അറബ് ലീഗ് എജുക്കേഷനൽ, കൾചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷനിൽ (അലെക്‌സോ) നിന്നുള്ള 130 വ്യക്തികൾ എന്നിവരാണ് മറ്റ് ഗുണഭോക്താക്കൾ. ലോകമെമ്പാടുമുള്ള മുസ്‌ലീങ്ങൾക്ക് ട്വിറ്ററിലൂടെ ഈദ് ആശംസകൾ നേർന്ന സൽമാൻ രാജാവ് ഹജ്ജ് കാലം  കൊണ്ടുവരുന്ന ഐക്യവും സമാധാനവും സഹോദര്യവും മഹത്തരമാണെന്ന് പറഞ്ഞു.

Read also: ഞങ്ങള്‍ക്ക് വിഭവശേഷിയും ഭൂമിയും സൗകര്യങ്ങളുമുണ്ട്; നിയോമിൽ നാളെയുടെ നാഗരികത സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം