ഒമാനിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാർ ഓണ്‍ലൈന്‍ രജിസ്ട്രേഷൻ പൂർത്തീകരിക്കണം

Published : Oct 02, 2020, 11:31 PM IST
ഒമാനിലെ വിമാനത്താവളങ്ങളില്‍  എത്തുന്ന യാത്രക്കാർ ഓണ്‍ലൈന്‍ രജിസ്ട്രേഷൻ പൂർത്തീകരിക്കണം

Synopsis

തരാസുഡ് + , H മുഷ്‍രിഫ് എന്നീ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍  ചെയ്യുന്നതിന് പുറമെയാണ് വെബ്സൈറ്റ് വഴിയുള്ള ഈ രജിസ്ട്രേഷനും അധികൃതർ ആവശ്യപ്പെടുന്നത്. 

മസ്‍കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർ ഓണ്‍ലൈന്‍  രജിസ്ട്രേഷൻ പൂർത്തിയാക്കുകയും പിസിആർ ടെസ്റ്റുകൾ ബുക്ക് ചെയ്‍ത് ഫീസ് മുൻകൂട്ടി അടക്കുകയും വേണം. https://covid19.moh.gov.om/#/traveler-reg എന്ന ലിങ്ക് ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടതെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു.

തരാസുഡ് + , H മുഷ്‍രിഫ് എന്നീ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍  ചെയ്യുന്നതിന് പുറമെയാണ് വെബ്സൈറ്റ് വഴിയുള്ള ഈ രജിസ്ട്രേഷനും അധികൃതർ ആവശ്യപ്പെടുന്നത്. ഒമാനിലേക്ക് വരുന്ന  എല്ലാ യാത്രക്കാര്‍ക്കും രാജ്യത്ത് എത്തുന്നതിനുമുമ്പ് മുൻ‌കൂറായി പണമടച്ച് പി‌.സി‌.ആർ  ടെസ്റ്റ്  ബുക്ക്  ചെയ്യാന്‍ വെബ്സൈറ്റിലൂടെ സാധിക്കുമെന്നും  ഒമാൻ എയർപോർട്ട് അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത
ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്