ഖത്തറിൽ വെള്ളിയാഴ്ച വരെ ഇ​ട​യ്ക്കി​ടെ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​. ചില പ്രദേശങ്ങളിൽ മഴക്കൊപ്പം ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെന്നും ഇ​ത് കാ​ഴ്ച​പ​രി​ധി കു​റ​യാ​ൻ കാ​ര​ണ​മാ​യേ​ക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ദോഹ: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​യി രാജ്യത്ത് ഡിസംബർ 19 വെ​ള്ളി​യാ​ഴ്ച വ​രെ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും ഇ​ട​യ്ക്കി​ടെ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഖത്തർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം (ക്യുഎംഡി) അ​റി​യി​ച്ചു. ചില പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെന്നും ഇ​ത് കാ​ഴ്ച​പ​രി​ധി കു​റ​യാ​ൻ കാ​ര​ണ​മാ​യേ​ക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഈ ദിവസങ്ങളിൽ ശ​ക്ത​മാ​യ കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​വും ഉ​ണ്ടാ​കു​മെ​ന്നും ജനങ്ങൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ല്ലാ സമുദ്ര യാ​ത്ര​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം പൊതുജനങ്ങളോട് ആ​വ​ശ്യ​പ്പെ​ട്ടു. ഇടിയോടുകൂടിയ മഴയുണ്ടാകുന്ന സമയങ്ങളിൽ സ്ഥിതി കൂടുതൽ പ്രതികൂലമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നതിനാൽ രാജ്യത്തുടനീളമുള്ള തുറന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാമുകളുടെയും ക്യാമ്പുകളുടെയും ഉടമകൾക്കും അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാലം ആരംഭിച്ചതോടെ ഖത്തറിൽ ക്യാമ്പിങ് സീസൺ സജീവമായിട്ടുണ്ട്.

താഴ്ന്നു വീഴുന്ന ശക്തമായ കാറ്റിനെതിരെ ടെന്റുകളും മറ്റ് ക്യാമ്പിങ് സംവിധാനങ്ങളും സുരക്ഷിതമാക്കാനും ഉയർന്ന ജാഗ്രത പാലിക്കാനും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾക്കായി കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ മ​ഴ ല​ഭി​ച്ചിരുന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ക​യും മ​ഴ​യു​ടെ സ​മ​യ​ത്ത് അ​വ ശ​ക്തി പ്രാ​പി​ക്കു​ക​യും ചെ​യ്ത​താ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഖത്തറിൽ ഇപ്പോൾ തപനില കുറഞ്ഞ് വരുന്നതിനാൽ കു​ടു​ത​ൽ ശൈ​ത്യ​കാ​ല ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.