യുഎഇയില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു

By Web TeamFirst Published Aug 28, 2019, 1:33 PM IST
Highlights

1990 കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായിരുന്നു. 

ദില്ലി: യുഎഇയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി പവന്‍ കപൂറിനെ നിയമിച്ചു. 2016 മുതല്‍ യുഎഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകരമാണ് പവന്‍ കപൂര്‍ എത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു പവന്‍ കപൂര്‍. ലണ്ടന്‍, റഷ്യ, ജനീവ എന്നിവിടങ്ങളിലും ഇന്ത്യന്‍ നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990 കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസിലും വിദേശകാര്യ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായിരുന്നു. 

Absolutely delighted over the appointment of my dear friend and colleague Amb. Pavan Kapoor as India's next ambassador to UAE. All the very best for taking this rapidly growing relationship to new heights. And yes, you will be busy! pic.twitter.com/27XVawIllE

— IndAmbUAE (@navdeepsuri)
click me!