അജ്‍മാനില്‍ ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ ആഴ്‍ചയും കൊവിഡ് പരിശോധന നിര്‍ബന്ധം

By Web TeamFirst Published Mar 2, 2021, 5:50 PM IST
Highlights

അജ്‍മാനിലെ എമര്‍ജന്‍സി, ക്രൈസിസ്, ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. 

അജ്‍മാന്‍: ഏഴ് മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ആഴ്‍ചയിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധം. അജ്‍മാനിലെ എമര്‍ജന്‍സി, ക്രൈസിസ്, ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇന്ന് (2021 മാര്‍ച്ച് - 2, ചൊവ്വാഴ്‍ച) മുതല്‍ പുതിയ നിര്‍ദേശം പ്രാബല്യത്തില്‍‌ വന്നു.

ജീവനക്കാര്‍ക്ക് എല്ലാ ആഴ്‍ചയും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമുള്ള വിഭാഗങ്ങള്‍ ഇവയാണ്...

  • റസ്റ്റോറന്റുകളും കഫേകളും
  • സൂപ്പര്‍ മാര്‍ക്കറ്റുകള്‍
  • സ്‍പോര്‍ട്സ് ഹാളുകള്‍
  • സലൂണുകള്‍
  • ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുകള്‍
  • ഫുഡ് ആന്റ് മീല്‍ ഡെലിവറി കമ്പനികള്‍
  • കാര്‍ വാഷ്

അതേസമയം കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും എടുത്തുകഴിഞ്ഞവര്‍ക്ക് പരിശോധനയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ കോണ്‍ടാക്ട് ട്രേസിങ് ആപ്ലിക്കേഷനായ അല്‍ ഹുസ്‍ന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. നിയമം പാലിക്കാത്തവരെ കണ്ടെത്താനായി അധികൃതര്‍ ഇന്നു മുതല്‍ പരിശോധന തുടങ്ങി.

click me!