
ദോഹ: ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി) ഉപയോക്താക്കൾക്കായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി, എളുപ്പത്തിൽ ബ്രൗസ് ചെയ്യാൻ കഴിയുന്ന തരത്തിൽ ഉപയോക്തൃ സൗഹൃദ രൂപകൽപ്പനയോടെയാണ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡാറ്റ, റിപ്പോർട്ടുകൾ, തുടങ്ങി എല്ലാ അപ്‌ഡേറ്റുകളും തൽക്ഷണവും കാര്യക്ഷമമായും ആക്‌സസ് ചെയ്യാൻ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
വിജ്ഞാനാധിഷ്ഠിത ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന ഖത്തറിന്റെ മൂന്നാമത് ഫിനാൻഷ്യൽ സെക്ടർ സ്ട്രാറ്റജിക് പ്ലാനിന് അനുസൃതമായാണ് ആപ്പ് പുറത്തിറക്കിയത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക വികസനങ്ങൾക്കും സാമ്പത്തിക മേഖലയിലെ ഡിജിറ്റൽ പരിവർത്തനവും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഇത് ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. പുതിയ മൊബൈൽ ആപ്പ് നിലവിൽ ആപ്പ് സ്റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ