
പെർണോദ് റിക്കാർഡ് ലക്ഷ്വറി സ്പിരിറ്റ് ലോംജിറ്റ്യൂഡ് 77 ദുബായിൽ അവതരിപ്പിച്ചു. ആഗോള പ്രശസ്തരായ ഇന്ത്യൻ ഡിസൈനർമാരുടെ ഷോയുടെ പശ്ചാത്തലത്തിലായിരുന്നു അവതരണം.
ഇന്ത്യൻ ലക്ഷ്വറിയുടെ പര്യായമായ ലോംജിറ്റ്യൂഡ് 77, ഇന്ത്യയിലൂടെ കടന്നുപോകുന്ന രേഖാംശത്തിന്റെ പേരാണ്. ദുബായിലെ പലാസ്സോ വെർസാച്ചെയിൽ വച്ചായിരുന്നു ഫാഷൻ ഷോ. ആശിഷ് സോണി ക്യൂറേറ്ററായ ഷോയിൽ പ്രമുഖ ഇന്ത്യൻ ഡിസൈനർമാരായ ജെ.ജെ വലായ, വരുൺ ബാൽ, രാജേഷ് പ്രതാപ് സിങ്, ശന്തനു, നിഖിൽ തുടങ്ങിയവർ പങ്കെടുത്തു. സെലിബ്രിറ്റികളായ കനിക കപൂർ, ഉജ്വല റാവത്ത്, സഹീർ ഖാൻ, സാഗരിക ഖട്ഗെ, ദീന ഉപ്പൽ എന്നിവരും ഷോയുടെ ഭാഗമായി.
പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വളരെ ചെറിയ ബാച്ചുകളായാണ് ലോംജിറ്റ്യൂഡ് 77 പുറത്തിറക്കുന്നത്. അമേരിക്കൻ ബർബൺ ബാരലുകളിലും വൈൻ കാസ്കുകളിലും ഡബിൾ മെച്വർ ചെയ്ത സ്പിരിറ്റ് നാഷിക്കിലെ ദിൻദോറിയിൽ സഹ്യാദ്രി മലനിരകളുടെ കാലാവസ്ഥയിൽ കൂടുതൽ പരുവപ്പെടുന്നു. മഹാഗണിയാണ് സ്പിരിറ്റിന്റെ നിറം. കാരമൽ, വനില ഹിന്റുകൾ ചേരുമ്പോൾ സ്മൂത്ത് ആയ അനുഭവമാകും സ്പിരിറ്റ്. ഇൻഡിഗോ നിറത്തിലെ ബോക്സിലാണ് ലോംജിറ്റ്യൂഡ് 77 എത്തുന്നത്.
ദുബായ്, ഇന്ത്യ, ഡൽഹി ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളിൽ ലോംജിറ്റ്യൂഡ് 77 ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ