ഡിസംബറിൽ ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസായി 30 മില്യൺ ദിർഹമാണ് നൽകുന്നത്.

ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ലക്ഷ്വറി റേസ് ആൻഡ് യോട്ട് എക്സ്പീരിയൻസിന് തെരഞ്ഞെടുത്ത 30 പേരിൽ ക്യാഷ് പ്രൈസുകൾ നേടിയവരുടെ പേരുകൾ പ്രഖ്യാപിച്ചു.

ഒന്നാം ദിനം ബംഗ്ലാദേശിൽ നിന്നുള്ള കബീർ സർക്കാർ 250,000 ദിർഹം നേടി. 19 സുഹൃത്തുക്കൾക്കൊപ്പമാണ് കബീർ ടിക്കറ്റ് എടുത്തത്.

രണ്ടാം ദിനം മറ്റൊരു ബംഗ്ലാദേശ് പ്രവാസി മുഹമ്മദ് ഉദ്ദിൻ 250,000 ദിർഹം സമ്മാനം സ്വന്തമാക്കി. യു.എ.ഇയിൽ കഴിഞ്ഞ പത്തു വർഷമായി താമസിക്കുന്ന മുഹമ്മദ് മരപ്പണിക്കാരനാണ്. 72 സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്.

അധിക ക്യാഷ് പ്രൈസുകൾ നേടിയ വിജയികളുമുണ്ട്. ഒന്നാം ദിവസം ഇന്ത്യക്കാരനായ അമിത് തിവാരി 20,000 ദിർഹം നേടി. രണ്ടാം ദിനം മുഹമ്മദ് റുബിയുൾ 20,000 ദിർഹം നേടി.

ഒന്നിലധികം ക്യാഷ് പ്രൈസുകൾ നേടിയവരുമുണ്ട്. സരിത ബാട്ടെപ്പട്ടി ഒന്നാം ദിനവും രണ്ടാം ദിനവും 10,000 ദിർഹംവീതം നേടി.

ഡിസംബറിൽ ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസായി 30 മില്യൺ ദിർഹമാണ് നൽകുന്നത്. സമാശ്വാസ സമ്മാനമായി 50,000 ദിർഹംവീതവും അഞ്ച് പേർക്ക് ലഭിക്കും. ആഴ്ച്ചതോറുമുള്ള ഇ-ഡ്രോകളിൽ അഞ്ച് പേർക്ക് 100,000 ദിർഹം വീതം നേടാം. ബിഗ് വിൻ സമ്മാനപദ്ധതിയിലൂടെ 50,000 മുതൽ 150,000 വരെ ദിർഹവും ലഭിക്കും. ഡ്രീം കാർ സീരിസിൽ ഇത്തവണ ബി.എം.ഡബ്ല്യു 430ഐ, ബി.എം.ഡബ്ല്യു എക്സ്5 എന്നിവയുമുണ്ട്.