
അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധന വില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പുതിയ ഇന്ധനവില ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ ഇത് 3.34 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.02 ദിര്‍ഹമാണ് ജൂണ്‍ മാസത്തിലെ വില. നിലവില്‍ ഇത് 3.22 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.95 ദിര്‍ഹമാണ് പുതിയ നിരക്ക്. മെയ് മാസത്തില്‍ 3.15 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.88 ദിര്‍ഹമാണ് പുതിയ വില. മെയ് മാസത്തില്‍ 3.07 ദിര്‍ഹമായിരുന്നു.
Read Also - യാത്രക്കാർക്ക് കനത്ത തിരിച്ചടി: ഒമാനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
അബുദാബിയിലെ പ്രധാന റോഡ് വാരാന്ത്യങ്ങളില്‍ ഭാഗികമായി അടച്ചിടും; അറിയിച്ച് അധികൃതര്‍
അബുദാബി: അബുദാബിയില്‍ പ്രധാന റോഡ് ഭാഗികമായി അടച്ചിടുമെന്ന് അറിയിച്ച് അധികൃതര്‍. അല്‍റാഹ ബീച്ചില്‍ നിന്ന് അബുദാബിയിലേക്ക് പോവുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് (ഇ10) വാരാന്ത്യങ്ങളില്‍ ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. 2024 ആഗസ്റ്റ് വരെയാണ് നിയന്ത്രണം. ഗതാഗതത്തിരക്ക് ഒഴിവാക്കാന്‍ ബദല്‍പാത തിരഞ്ഞെടുക്കണമെന്ന് അധികൃതര്‍ യാത്രികരോട് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam