യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

Published : Sep 29, 2021, 11:04 AM IST
യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

Synopsis

സൂപ്പര്‍ 98 പെട്രോളിന് അടുത്ത മാസം 2.60 ദിര്‍ഹമാണ് വില. നിലവില്‍ ഇത് 2.55 ദിര്‍ഹമാണ്. സ്‍പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള 2.44 ദിര്‍ഹത്തില്‍ നിന്ന് 2.49 ദിര്‍ഹമാക്കി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അബുദാബി: യുഎഇയില്‍ (UAE) 2021 ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില, ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റി (UAE fuel price committee) പ്രഖ്യാപിച്ചു. സെപ്‍റ്റംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബുധനാഴ്‍ചയാണ് പുതുക്കിയ ഇന്ധനവില സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ വില നിലവില്‍ വരും.

സൂപ്പര്‍ 98 പെട്രോളിന് അടുത്ത മാസം 2.60 ദിര്‍ഹമാണ് വില. നിലവില്‍ ഇത് 2.55 ദിര്‍ഹമാണ്. സ്‍പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള വിലയായ 2.44 ദിര്‍ഹത്തില്‍ നിന്ന് 2.49 ദിര്‍ഹമാക്കി വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇ-പ്ലസ് 91 പെട്രോളിന് സെപ്‍റ്റംബറില്‍ 2.36 ദിര്‍ഹമായിരുന്നെങ്കില്‍ ഒക്ടോബറില്‍ 2.42 ദിര്‍ഹം നല്‍കേണ്ടി വരും. ഡീസല്‍ വിലയിലും വര്‍ദ്ധനവുണ്ട്. അടുത്ത മാസം ഒന്നാം തീയ്യതി മുതല്‍ ഡീസലിന് 2.51 ദിര്‍ഹം നല്‍കണം. സെപ്റ്റംബറില്‍ 2.38 ദിര്‍ഹമാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം
ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്, വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചതായി അറിയിപ്പ്