വന്ദേഭാരത് രണ്ടാംഘട്ടം: ഒമാനിൽ നിന്ന് 11 വിമാനങ്ങള്‍, ഇന്ന് ഹൈദരാബാദിലേക്ക് സര്‍വീസ്

By Web TeamFirst Published May 18, 2020, 5:10 PM IST
Highlights

കൊവിഡ് 19  പ്രതിസന്ധി മൂലം ഒമാനിൽ കുടുങ്ങിയവരെ  ഇന്ത്യയിൽ  മടക്കിയെത്തിക്കുന്നതിന്റെ  ഭാഗമായുള്ള  രണ്ടാം ഘട്ട വിമാന  സർവീസുകൾ ഞായറാഴ്ച മുതൽ  മസ്കറ്റിൽ നിന്നുമാരംഭിച്ചു. 

മസ്കത്ത്: കൊവിഡ് 19  പ്രതിസന്ധി മൂലം ഒമാനിൽ കുടുങ്ങിയവരെ  ഇന്ത്യയിൽ  മടക്കിയെത്തിക്കുന്നതിന്റെ  ഭാഗമായുള്ള  രണ്ടാം ഘട്ട വിമാന  സർവീസുകൾ ഞായറാഴ്ച മുതൽ  മസ്കറ്റിൽ നിന്നുമാരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരത്തേക്കാണ്  183  യാത്രക്കാരുമായാണ്  ആദ്യ വിമാനം പുറപ്പെട്ടത്.

തിങ്കളാഴ്ച ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്  വിമാനം ഐ എക്സ് 818 ഒമാൻ സമയം  ഉച്ചക്ക് 2.35ന്   177  യാത്രക്കാരുമായി  മസ്കറ്റിൽ നിന്നും പുറപ്പെടും. വന്ദേഭാരത്   രണ്ടാം  ഘട്ടത്തിൽ  കേരളത്തിലേക്കുള്ള  ഏഴു വിമാന സർവീസുകൾ ഉൾപ്പെടെ 11 വിമാന  സർവീസുകളാണ് ഒമാനിൽ  നിന്നും ഇന്ത്യയിലേക്ക് ഉണ്ടാവുക. കൊച്ചിയിലേക്ക്  ഒരു സർവീസും , തിരുവനന്തപുരം , കണ്ണൂർ കോഴിക്കോട്  എന്നിവടങ്ങളിലേക്കു  രണ്ടു സർവീസുകൾ വീതവും  ഒമാനിൽ നിന്നുണ്ടാകും.
 

click me!