
ദുബൈ: ബുധനാഴ്‍ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസിക്ക് 10 ലക്ഷം ഡോളര്‍ (ഏഴര കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. ഫിലിപ്പൈന്‍സ് സ്വദേശിയായ ചെറി ലൌവിനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ 385-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 3866 നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.
ദുബൈ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ചെറി ലൌ തന്റെ 11 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. നാട്ടില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയായിരുന്നു നറുക്കെടുപ്പിലെ സമ്മാന വിവരവും എത്തിയത്. രണ്ട് ദിവസം മുമ്പ് മാര്‍ച്ച് 28ന് 41-ാം ജന്മദിനം ആഘോഷിച്ച ഈ പ്രവാസിക്ക് കോടികളുടെ വിജയം കൂടിയെത്തിയപ്പോള്‍ സന്തോഷങ്ങള്‍ നിറഞ്ഞ മാസാന്ത്യമായി ഇത് മാറി.
ഇത്രയും സന്തോഷം നിറഞ്ഞ ഒരു അവധിക്കാലം തനിക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ദുബൈയില്‍ തിരിച്ചെത്തി സുഹൃത്തുക്കളെയും ദുബൈ ഡ്യൂട്ടി ഫ്രീ ടീമിനെയും കണ്ടുമുട്ടാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam