മക്ക പള്ളിയിലെ തിരക്ക് മുൻകുട്ടി അറിഞ്ഞ് ഉംറ ബുക്കിങ് നടത്താൻ സംവിധാനം

By Web TeamFirst Published Nov 20, 2021, 8:08 PM IST
Highlights

ഉംറ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ മക്ക ഹറമിൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി അറിയാൻ കഴിയുന്ന പുതിയ സംവിധാനം നിലവില്‍ വന്നു.

റിയാദ്: ഉംറ പെർമിറ്റിന് (Umrah permit) അപേക്ഷിക്കുമ്പോൾ മക്ക ഹറമിൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി അറിയാൻ കഴിയുന്ന പുതിയ സംവിധാനം. തവക്കൽന (tawakkalna), ഇഅ്തമർന (eatmarna) എന്നീ ആപ്പുകൾ അപ്ഡേറ്റ് ചെയ്താൽ ഇതിനുള്ള സേവനം അവയിൽ കാണാൻ കഴിയും. ഈ ആപ്പുകൾ വഴി ഉംറ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഗുണഭോക്താക്കൾക്ക് ഈ പുതിയ സേവനം ലഭ്യമാകും. 

തിരക്ക് കുറഞ്ഞ ദിവസവും സമയവും മുൻകൂട്ടി അറിഞ്ഞ് ഇഷ്ടമുള്ള തീയതിയിലും സമയത്തിലും അനുമതി കിട്ടാൻ ഈ ആപ്പുകളിലൂടെ അപേക്ഷിക്കാൻ കഴിയും. ഹറമിലെ തിരക്ക് അനുസരിച്ച് ആപ്പുകളിലെ കലണ്ടറിൽ ദിവസങ്ങൾ വിവിധ നിറത്തിൽ കാണപ്പെടും. ചാര നിറത്തിൽ കാണുന്ന ദിവസം ഉംറയ്ക്ക് അനുമതിയില്ല എന്നാണർഥം. പച്ച നിറം നേരിയ തിരക്കുണ്ടെന്നും മഞ്ഞ നിറം മിതമായ തിരക്കാണെന്നും ചുവപ്പ് നിറം കടുത്ത തിരക്കാണെന്നുമാണ് സൂചിപ്പിക്കുന്നത്. അതുപോലെ ഒരു ദിവസം പല സയമങ്ങളായി തിരിച്ച് അതിനെയും തിരക്ക് അനുസരിച്ച് പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കും. പച്ച നിറം നേരിയ തിരക്കാണെന്നും മഞ്ഞ നിറം മിതമായ തിരക്കാണെന്നും ചുവപ്പ് നിറം കടുത്ത തിരക്കാണെന്നുമാണ് സൂചിപ്പിക്കുന്നത്. 

click me!