
മക്ക: ഹജ്ജ് നിർവ്വഹിക്കാൻ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്തോനേഷ്യയിൽ നിന്ന്. തീർത്ഥാടകരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. സുഗമമായ ഹജ്ജ് കര്‍മ്മത്തിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മക്ക ഗവര്‍ണറും ഹജ്ജ് സമിതി തലവനുമായ ഖാലിദ് ഫൈസല്‍ രാജകുമാരൻ അറിയിച്ചു.
ഈവര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനും വിദേശത്തുനിന്നും 15,21,918 തീർത്ഥാടകർ ഇതിനകം എത്തിച്ചേര്‍ന്നതായി മക്ക ഗവര്‍ണറും ഹജ്ജ്‌സമിതി തലവനുമായ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഏറ്റവും കുടുതല്‍ തീര്‍ത്ഥാടകരെത്തിയത് ഇന്തോനേഷ്യയിൽ നിന്നാണ്. പാകിസ്ഥാനാണ് തൊട്ടുപിന്നില്‍. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലില്‍ ദിവസേന നാല്‍പതിനായിരത്തോളം തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള സൗകര്യം ചെയ്തിരുന്നു.
ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് 2,24,655 അനുമതി പത്രം ഇതിനോടകം നല്‍കിക്കഴിഞ്ഞു. അതേസമയം ഹജ്ജ കര്‍മ്മങ്ങള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫ തുടങ്ങിയ സ്ഥലങ്ങളിലെ താപനില 41 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam