വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

Published : Jun 17, 2024, 06:51 PM IST
വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

Synopsis

പൈലറ്റിന്‍റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതായും അറിയിക്കുകയായിരുന്നു. 

ജിദ്ദ: വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കെയ്റോയില്‍ നിന്ന് തായിഫിലേക്കുള്ള സര്‍വീസിനിടെയാണ് ഈജിപ്ഷ്യന്‍ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്. 

പൈലറ്റിന്‍റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതായും അറിയിക്കുകയായിരുന്നു. ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷന്‍റെ എയർബസ് 320-എ വിമാനത്തിന്‍റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് ആണ് മരിച്ചത്. തുടർന്നാണ് വിമാനം ജിദ്ദയിൽ അടിയന്തിര ലാന്‍ഡിങ് നടത്തിയത്. കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്‍റെ എൻ.ഇ 130-ാം നമ്പർ ഫ്ളൈറ്റിൽ താൽക്കാലിക പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മരണം.

Read Also -  ഫുട്ബോൾ കളിക്കാനെത്തിയ മലയാളി താരം സൗദി എയർപോർട്ടിൽ കസ്റ്റംസ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അൽഹിന്ദ് കേന്ദ്രങ്ങൾ നാളെ തുറക്കും, യുഎഇ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ട് പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നത് നിർത്തി
സൗദി അറേബ്യയിൽ താമസസ്ഥലത്തെ കിടപ്പുമുറിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി