മുഖ്യമന്ത്രി പിണറായി വിജയൻ 23ന് മസ്കറ്റിൽ, പ്രവാസി സംഗമത്തിൽ പങ്കെടുക്കും

Published : Oct 22, 2025, 12:02 PM IST
pinarayi vijayan

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ 23ന് മസ്കറ്റിലെത്തും. പ്രവാസി സംഗമം 24ന് മസ്കറ്റിൽ നടക്കും. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട്. 26 വർഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുന്നത്.

മസ്കറ്റ്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പ്രവാസി സംഗമം 24ന് മസ്കറ്റിൽ. 25ന് സലാലയിലും സംഗമം ഒരുക്കിയിട്ടുണ്ട്. 26 വർഷത്തിനു ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കുന്നത്. 22ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി 23ന് പുലർച്ചെ മസ്കത്തിലെത്തും. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം, സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ 23നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

25ന് സലാലയിലെ അൽ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് പരിപാടി. ഒമാനിലെ പരിപാടികളിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിങ്ങും മലയാളം മിഷനും ലോക കേരള സഭയുമാണ് സംഘാടകർ. മന്ത്രി സജി ചെറിയാൻ, നോർക്ക ഡയറക്ടർ വിൽസൺ ജോർജ്, വ്യവസായികളായ എം എ യൂസഫലി, ഗർഫാർ മുഹമ്മദലി തുടങ്ങിയവരും ഒമാനിലെ പരിപാടികളിൽ പങ്കെടുക്കും. മലയാളം മിഷൻ സലാല ചാപ്റ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നടത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി