കുവൈത്തില്‍ ട്വിറ്റര്‍ നിരോധിക്കണമെന്ന് ആവശ്യം

By Web TeamFirst Published Oct 19, 2019, 3:08 PM IST
Highlights

സാമൂഹിക മൂല്യങ്ങള്‍ തകര്‍ക്കുന്നതില്‍ ട്വിറ്റര്‍ കാര്യമായ പങ്കുവഹിക്കുന്നുവെന്നും അതിലെ വ്യാജ അക്കൗണ്ടുകളുടെ കാര്യത്തില്‍ സര്‍ക്കാറിന് വളരെ പരിമിതമായ നിയന്ത്രണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

കുവൈത്ത് സിറ്റി: രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് കോടതിയില്‍ ഹര്‍ജി. അഭിഭാഷകയായ അൻ‌വാർ അൽ ജബലിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. സാമൂഹിക മൂല്യങ്ങള്‍ തകര്‍ക്കുന്നതില്‍ ട്വിറ്റര്‍ കാര്യമായ പങ്കുവഹിക്കുന്നുവെന്നും അതിലെ വ്യാജ അക്കൗണ്ടുകളുടെ കാര്യത്തില്‍ സര്‍ക്കാറിന് വളരെ പരിമിതമായ നിയന്ത്രണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ ഭരണകൂടത്തെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അപമാനിച്ചതിനും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ കമന്റുകള്‍ ചെയ്തതിനും കുവൈത്തില്‍ നിരവധിപ്പേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ട്വിറ്ററിലൂടെ യുഎഇക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിന് കുവൈത്തി പൗരന് അഞ്ച് വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും അടുത്തിടെ കുവൈത്ത് ക്രിമിനല്‍ കോടതി ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

click me!