രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദി മടങ്ങി, യാത്രയാക്കി ഒ​മാ​ൻ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി

Published : Dec 20, 2025, 02:27 PM IST
pm modi

Synopsis

ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്ര​ധാ​ന​മ​ന്ത്രി​യെ യാ​ത്രയാക്കാൻ ഒ​മാ​ൻ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ് ഉൾപ്പെടെ എത്തിയിരുന്നു. 

മസ്കറ്റ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങിയത്. ബു​ധ​നാ​ഴ്ച വൈ​കിട്ട് ഒ​മാ​നി​ലെ​ത്തി​യ മോ​ദി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അദ്ദേഹം മ​സ്ക​റ്റി​ൽ നി​ന്ന് മ​ട​ങ്ങി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ മോ​ദി, ഇ​ന്ത്യ​ൻ പ്ര​വാ​സി​സ​മൂ​ഹ​വു​മാ​യും സം​വ​ദി​ച്ചു. ഉ​ച്ച​ക്ക് ​ശേ​ഷം ദില്ലിയി​ലേ​ക്ക് മ​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി​യെ യാ​ത്രയാക്കാൻ ഒ​മാ​ൻ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, മ​സ്ക​ത്ത് ഗ​വ​ർ​ണ​ർ സ​യ്യി​ദ് സൗ​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, വാ​ണി​ജ്യ-​വ്യ​വ​സാ​യ-​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖൈ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഈ​സ ബി​ൻ സാ​ലി​ഹ് അ​ൽ ഷൈ​ബാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, സു​ൽ​ത്താ​ന്‍റെ സാ​യു​ധ​സേ​ന​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ എ​ത്തിയിരുന്നു.

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ഒമാനിലെത്തിയ മോദി മലയാളികളോട് ‘സുഖമാണോ ’? എന്ന് കുശലം ചോദിക്കുകയും സംസാരിക്കുകയും ചെയ്തു. ഒമാനിൽ ‘മിനി ഇന്ത്യ ‘ കാണാൻ കഴിഞ്ഞുവെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിന്‍ താരിഖിന്‍റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളിൽ ചരിത്രപ്രാധാന്യമുള്ള മുന്നേറ്റമാണിത്.

സമുദ്ര പൈതൃകം, ഗവേഷണം, നൈപുണ്യ വികസനം, കൃഷി മേഖലകൾക്ക് മോദിയുടെ സന്ദര്‍ശനത്തോടെ പുതിയ ഊർജമേകുകയാണ്. സമുദ്ര പൈതൃകവും മ്യൂസിയങ്ങളും, ശാസ്ത്രീയ ഗവേഷണവും നവോത്ഥാനവും, നൈപുണ്യ വികസനവും കൃഷിയും, കൂടാതെ വ്യവസായ-വാണിജ്യ രംഗത്തെ തന്ത്രപരമായ സഹകരണവും ഉൾപ്പെടുത്തി നാല് ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’പുരസ്കാരം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് സമ്മാനിച്ചിരുന്നു.

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാന സർവീസുകൾ താളം തെറ്റി, വിമാനങ്ങൾ നിലച്ചു; റിയാദ് എയർപോർട്ടിൽ ആളുകളുടെ തിക്കും തിരക്കും
തിമി‍ർത്തുപെയ്ത മഴ, യുഎഇയിലെ റോഡുകളിൽ വെള്ളക്കെട്ട്; കർമ്മനിരതരായി പൊലീസും സുരക്ഷാ സേനകളും