വാഹനാപകടങ്ങളെ തുടര്‍ന്ന് ദുബൈയില്‍ ഗതാഗതക്കുരുക്ക്; മുന്നറിയിപ്പുമായി പൊലീസ്

Published : Oct 04, 2020, 11:13 AM IST
വാഹനാപകടങ്ങളെ തുടര്‍ന്ന് ദുബൈയില്‍ ഗതാഗതക്കുരുക്ക്; മുന്നറിയിപ്പുമായി പൊലീസ്

Synopsis

ശൈഖ് റാഷിദ് റോഡില്‍ അബുദാബിയിലേക്കുള്ള ദിശയില്‍ ട്രേഡ് സെന്റര്‍ എന്‍ട്രന്‍സിന് സമീപത്തും ശൈഖ് സായിദ് റോഡിലും അപകടങ്ങളുണ്ടായതായി പൊലീസ് അറിയിച്ചു. 

ദുബൈ: ഞായറാഴ്‍ച രാവിലെയുണ്ടായ റോഡപകടങ്ങളെ തുടര്‍ന്ന് ദുബൈയിലും ഷാര്‍ജയിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ശൈഖ് റാഷിദ് റോഡില്‍ അബുദാബിയിലേക്കുള്ള ദിശയില്‍ ട്രേഡ് സെന്റര്‍ എന്‍ട്രന്‍സിന് സമീപത്തും ശൈഖ് സായിദ് റോഡിലും അപകടങ്ങളുണ്ടായതായി പൊലീസ് അറിയിച്ചു. നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നാണ് നിര്‍ദേശം. ഇതുവരെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരിശോധനയ്ക്കിടെ സംശയം തോന്നി, യുകെയിൽ നിന്ന് ട്രാൻസിറ്റ് വഴിയെത്തിയ എയർ കാർഗോ ഷിപ്‌മെന്‍റിൽ ഒരു കിലോയോളം ഹാഷിഷ്
കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു