MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Pravasam
  • ഇന്ത്യ-സൗദി സൗഹൃദം പുതുക്കി റിയാദിൽ റിപ്പബ്ലിക് ദിനാഘോഷം, വിരുന്നൊരുക്കി ഇന്ത്യൻ എംബസി

ഇന്ത്യ-സൗദി സൗഹൃദം പുതുക്കി റിയാദിൽ റിപ്പബ്ലിക് ദിനാഘോഷം, വിരുന്നൊരുക്കി ഇന്ത്യൻ എംബസി

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് റിയാദിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഔദ്യോഗിക വിരുന്ന് പ്രൗഢഗംഭീരമായി നടന്നു.  

1 Min read
Author : Reshma Vijayan
Published : Feb 03 2026, 12:19 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
റിപ്പബ്ലിക് ദിനാഘോഷം
Image Credit : Asianet News

റിപ്പബ്ലിക് ദിനാഘോഷം

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന ചടങ്ങിൽ സൗദി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ എഴുന്നൂറിലധികം വിശിഷ്ട അതിഥികൾ പങ്കെടുത്തു.

26
അതിഥികളായി സൗദി പ്രമുഖർ
Image Credit : Asianet News

അതിഥികളായി സൗദി പ്രമുഖർ

റിയാദ് റീജ്യൻ അണ്ടർ സെക്രട്ടറി ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയം വൈസ് മിനിസ്റ്റർ അമീർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയ്യാഫ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, സൗദി സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ, ഇന്ത്യൻ പ്രവാസി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Related Articles

Related image1
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല, രാജ്യവ്യാപക റെയ്ഡ്, കുടുങ്ങിയത് 127 ഉദ്യോഗസ്ഥർ, പരിശോധന ശക്തമാക്കി സൗദി
Related image2
നോമ്പുതുറ വിഭവങ്ങൾ മുതൽ ഈദ് ആഘോഷങ്ങൾക്കുള്ള വസ്തുക്കൾ വരെ വിലക്കിഴിവിൽ, ഷോപ്പിങ് ഡിസ്കൗണ്ട് സെയിൽ, അനുമതി നൽകി സൗദി
36
 തെയ്യം
Image Credit : Asianet News

തെയ്യം

കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം വേദിയിൽ അവതരിപ്പിച്ചത് വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ വേറിട്ട അനുഭവമായി. 

46
സാംസ്കാരിക വിരുന്നായി വന്ദേമാതരവും തെയ്യവും
Image Credit : Asianet News

സാംസ്കാരിക വിരുന്നായി വന്ദേമാതരവും തെയ്യവും

ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട നൃത്തശില്പം അതിഥികളുടെ പ്രശംസ പിടിച്ചുപറ്റി.

56
 ഉഭയകക്ഷി ബന്ധം കരുത്താർജിക്കുന്നു
Image Credit : Asianet News

ഉഭയകക്ഷി ബന്ധം കരുത്താർജിക്കുന്നു

ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ചടങ്ങിൽ സംസാരിച്ചു. 2025 ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സൗദി സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ ദിശാബോധവും കരുത്തും പകർന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. 

66
 റിപ്പബ്ലിക് ദിനാഘോഷം
Image Credit : Asianet News

റിപ്പബ്ലിക് ദിനാഘോഷം

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി സാരികളുടെ പ്രദർശനം ഇന്ത്യൻ വസ്ത്രനിർമാണ കലയുടെ വൈവിധ്യം വെളിപ്പെടുത്തി. വിരുന്നിൽ സജ്ജീകരിച്ചിരുന്ന ഇന്ത്യൻ കോഫി ബൂത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ ടൂറിസം, ആരോഗ്യ മേഖലകളിലെ ഇന്ത്യയുടെ വളർച്ച വ്യക്തമാക്കുന്ന സ്റ്റാളുകളും ചടങ്ങിൽ ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ ഇന്ത്യൻ ഭക്ഷണത്തോടു കൂടിയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

About the Author

RV
Reshma Vijayan
2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര, ഗൾഫ് വാര്‍ത്തകള്‍, എന്‍റര്‍ടെയിന്‍മെന്‍റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഡിജിറ്റല്‍ മീഡിയയിൽ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: reshma.vijayan@asianetnews.in
ഗൾഫ്
സൗദി അറേബ്യ

Latest Videos
Recommended Stories
Recommended image1
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല, രാജ്യവ്യാപക റെയ്ഡ്, കുടുങ്ങിയത് 127 ഉദ്യോഗസ്ഥർ, പരിശോധന ശക്തമാക്കി സൗദി
Recommended image2
Now Playing
വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരുന്നവർക്ക് ആശ്വാസം; കസ്റ്റംസ് ഡ്യൂട്ടിക്കിനി തൂക്കം മാത്രം;
Recommended image3
Now Playing
സൗദിയിൽ അഴിമതിവിരുദ്ധ വേട്ട, നിരവധി ഉദ്യോഗസ്ഥർ അറസ്റ്റിൽ
Related Stories
Recommended image1
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല, രാജ്യവ്യാപക റെയ്ഡ്, കുടുങ്ങിയത് 127 ഉദ്യോഗസ്ഥർ, പരിശോധന ശക്തമാക്കി സൗദി
Recommended image2
നോമ്പുതുറ വിഭവങ്ങൾ മുതൽ ഈദ് ആഘോഷങ്ങൾക്കുള്ള വസ്തുക്കൾ വരെ വിലക്കിഴിവിൽ, ഷോപ്പിങ് ഡിസ്കൗണ്ട് സെയിൽ, അനുമതി നൽകി സൗദി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved