ഒമാനിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

By Web TeamFirst Published Dec 17, 2019, 6:54 PM IST
Highlights

ഒമാനില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 

മസ്കറ്റ്: രാജ്യത്ത് വരും ദിവസങ്ങളിൽ  ഇടിമിന്നലോടുകൂടിയുള്ള  കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറേബ്യൻ കടൽത്തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘക്കെട്ടുകൾ ഉണ്ടാകുവാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

നിലവിൽ ഖസാബ്, ബുഖ, മുസന്ദം ഗവർണറേറ്റിലെ ഡാബ, അൽ ബുറൈമി ഗവർണറേറ്റിലെ മഹ്ദ, അൽ ജെസി താഴ്വര, നോർത്ത് അൽ ബറ്റിനയിലെ ഷിനാസ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയോ കനത്ത മഴയോ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കൂടാതെ തീരപ്രദേശങ്ങളിലും, അൽ ഹജർ പർവതനിരകളിലും സമീപത്തുള്ള വിലായത്തതുകളിലും  ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയേറെയാണ്. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബറ്റിന എന്നിവിടങ്ങളിൽ   ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ മറ്റു ഗവർണറേറ്റുകളിൽ ആകാശം തെളിഞ്ഞതായിരിക്കും. വടക്കു തെക്കൻ ശർഖിയ, അൽ വുസ്ത, ധോഫർ എന്നീ ഗവര്‍ണറേറ്റുകളിൽ  മൂടൽമഞ്ഞ്  വീഴാനും സാധ്യതയുണ്ട്.
 

click me!