'ഒമാനില്‍ വിദ്യാഭ്യാസ രംഗത്തുണ്ടായത് വന്‍ മുന്നേറ്റം'; യൂണിവേഴ്സിറ്റി ദിനാഘോഷത്തില്‍ പങ്കെടുത്ത് ശശി തരൂര്‍

By Web TeamFirst Published Dec 17, 2019, 5:49 PM IST
Highlights

ഒമാനില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി ദിനാഘോഷം സംഘടിപ്പിച്ചു. ശശി തരൂര്‍ മുഖ്യാതിഥിയായിരുന്നു. 

മസ്കറ്റ്: നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി ദിനാഘോഷം സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് കലാ വകുപ്പ് മന്ത്രി ഡോ. സുആദ് മുഹമ്മദ് അലി സുലൈമാന്‍ അല്‍ ലവാതി ഉദ്ഘാടനം ചെയ്തു. ഡോ. ശശി തരൂര്‍ എംപി മുഖ്യാതിഥിയായിരുന്നു.

നാഷണല്‍ യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനും പ്രൊ ചാന്‍സലറുമായ ഡോ. പി മുഹമ്മദലി അതിഥികളെ സ്വാഗതം ചെയ്തു. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സൈമണ്‍ ജോണ്‍സ് ശശി തരൂരിനെ പരിചയപ്പെടുത്തി. ആഗോള പൗരന്‍മാരെ സൃഷ്ടിക്കുന്നതില്‍ യൂണിവേഴ്‌സിറ്റികളുടെ പങ്ക് എന്ന വിഷയത്തില്‍ ശശി തരൂര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ശശി തരൂരുമായി സംവദിച്ചു. വിദ്യാഭ്യാസ രംഗത്ത് ഒമാനില്‍ വലിയ വികസനങ്ങളാണ് കാണാന്‍ സാധിക്കുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടിയില്‍ നിരവധി മുന്നേറ്റങ്ങള്‍ സാധ്യമാക്കാന്‍ ഈ രാഷ്ട്രത്തിന് സാധിച്ചിട്ടുണ്ട്. ഇവിടെയും മലയാളികളുടെ പങ്ക് ശ്രദ്ധേയമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
 

click me!