കുവൈത്തിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വിവിധ പ്രദേശങ്ങളിൽ മെയ് 3 വരെ വൈദ്യുതി മുടങ്ങും

Published : Apr 28, 2025, 04:46 PM IST
കുവൈത്തിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വിവിധ പ്രദേശങ്ങളിൽ മെയ് 3 വരെ വൈദ്യുതി മുടങ്ങും

Synopsis

വിവിധ സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സം അനുഭവപ്പെടുക. 

കുവൈത്ത് സിറ്റി: ഉയർന്ന താപനില കാരണം രാജ്യത്തെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. ശനിയാഴ്ച പരമാവധി ലോഡ് 12,910 മെഗാവാട്ട് ആയി ഉയർന്ന് റെഡ് സോണിനോടടുത്തു. താപനില ഇന്നലെ 43 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതാണ് മുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് ഏകദേശം 1,200 മെഗാവാട്ട് അധിക ഉപഭോഗത്തിന് കാരണമായെന്ന് വൃത്തങ്ങൾ അറിയിച്ചു.

കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് ചൂട് ഉയരുന്നതിനാല്‍ വാരാന്ത്യത്തിൽ ഉപഭോഗം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വാരാന്ത്യ അവധി ഉപഭോഗം കുറയ്ക്കാൻ സഹായിച്ചേക്കാം. നെറ്റ്‌വർക്കിലെ ആവശ്യത്തിന് ഉൽപ്പാദനം ഉണ്ടായിരുന്നതിനാൽ ഇന്നലെ ഊർജ്ജ ആവശ്യം നിറവേറ്റാൻ മന്ത്രാലയത്തിന് കഴിഞ്ഞുവെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

Read Also -  വെന്തുരുകും, ലോകത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ ഗൾഫ് രാജ്യത്ത്

അതേസമയം താപനില ഉയർന്നതിനെത്തുടർന്ന് ആറ് ഗവർണറേറ്റുകളിലെയും സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വേഗത്തിലാക്കി. മെയ് 3 വരെ വൈദ്യുതി വൈദ്യുതി തടസ്സത്തിന് കാരണമാകുമെന്നും മന്ത്രാലയം അറിയിച്ചു. പ്രവർത്തന കാലയളവിൽ ഉപഭോക്താക്കൾ നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ