
ദില്ലി : പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച 27 പേർക്കാണ് ഇത്തവണ പുരസ്കാരം. മലയാളികൾക്കും പുരസ്കാരമുണ്ട്. വൈദ്യശാസ്ത്ര രംഗത്തെ മികവിന് ഡോക്ടർ അലക്സാണ്ടർ മാളിയേക്കൽ ജോൺ, യുഎഇ വ്യവസായിയായ സിദ്ദാർത്ഥ് ബാലചന്ദ്രൻ, ഫെഡ്എക്സ് സിഇഒ രാജേഷ് സുബ്രഹ്മണ്യം എന്നിരടക്കമാണ് പുരസ്കാരത്തിന് അർഹരായത്. ഈ മാസം പത്തിന് മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രവാസികൾക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാൻ.
Read More : മരുന്നുകള്‍ക്ക് റഫ്രിജറേറ്റര്‍; രോഗികള്‍ക്ക് അനുഗ്രഹമാകുന്ന കണ്ടുപിടുത്തവുമായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ