
അബുദാബി: പൊതുമാപ്പിലൂടെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസിയായ രാജേഷ് അയച്ചത് കാല്‍ ലക്ഷം രൂപ. ചിത്ര രചനയിലൂടെ പണം സമാഹരിച്ചാണ് ഈ ചെങ്ങന്നൂരുകാരന്‍ നാടിന് കൈതാങ്ങായത്.
രണ്ടു വര്‍ഷമായി സ്ഥിരമായൊരു ജോലി സമ്പാദിക്കാനുള്ള കഷ്ടപാടിലാണ് പ്രവാസിയായ രാജേഷ്. വിസകാലാവധി അവസാനിച്ച സാഹചര്യത്തില്‍ യുഎഇയിലെ പൊതുമാപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുമ്പോഴാണ് നാട്ടില്‍ പ്രളയം ദുരന്തമായെത്തിയത്. ജനിച്ചു വളര്‍ന്ന ചെങ്ങന്നൂര്‍ സഹായത്തിനായി നിലവിളിക്കുമ്പോള്‍ കടലിനിക്കരെ നോക്കി നില്‍ക്കാന്‍ രാജേഷിനായില്ല. ആകെ അറിയാവുന്ന ചിത്ര രചന ആയുധമാക്കി.
ആദ്യ ചിത്രം വിറ്റുകിട്ടിയ ഇരുപത്തി അയ്യായിരം രൂപ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചു. പ്രളയം വിഷയമാക്കിയാണ് രചന. രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യപങ്കുവഹിച്ച മത്സ്യതൊഴിലാളികളാണ് വരയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇരു പതോളം ചിത്രങ്ങള്‍ ഇതിനകം വരച്ചു കഴിഞ്ഞു. അബുദാബി കേരള സോഷ്യല്‍ സെന്‍ററിലെത്തിയാല്‍ രാജേഷിന്‍റെ ജലച്ഛായചിത്രങ്ങള്‍ സ്വന്തമാക്കാം ഒപ്പം കേരളത്തിനൊരു കൈത്താങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam