സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി

Published : Nov 05, 2021, 04:16 PM ISTUpdated : Nov 05, 2021, 04:28 PM IST
സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി

Synopsis

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ പ്രവിശ്യ ഗവര്‍ണര്‍മാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

റിയാദ്: സൗദി അറേബ്യയുടെ(Saudi Arabia) വിവിധ പ്രവിശ്യകളില്‍ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന(rain seeking prayers) നടത്തി. മക്കയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും മദീനയിലെ പ്രവാചക പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ഫൈസലും പങ്കെടുത്തു.

റിയാദില്‍ നടന്ന പ്രാര്‍ത്ഥനയില്‍ റിയാദ് പ്രവിശ്യ ഉപ ഭരണാധികാരി പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രാര്‍ത്ഥനകളില്‍ പ്രവിശ്യ ഗവര്‍ണര്‍മാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

സൗദിയില്‍ നാളെ മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം

അതേസമയം ഖത്തറില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന (ഇസ്‍തിഖാ നമസ്‍കാരം) ഒക്ടോബര്‍ 28ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍വഹിച്ചിരുന്നു. ഖത്തര്‍ അമീര്‍  ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇതിന് ആഹ്വാനം ചെയ്‍തിരുന്നു. അല്‍ വജ്‍ബ പ്രെയര്‍ ഗ്രൌണ്ടില്‍ നടന്ന നമസ്‍കാരത്തില്‍ ജനങ്ങള്‍ക്കൊപ്പം അമീറും പങ്കെടുത്തിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
യുഎഇയിൽ തകർത്തു പെയ്ത് മഴ, വീശിയടിച്ച് കാറ്റും; ചിത്രങ്ങൾ കാണാം