ജനുവരി ഒന്ന് മുതൽ പ്രത്യേക നികുതി, സൗദിയിൽ മധുരപാനീയങ്ങൾക്ക് വില കൂടും

Published : Nov 27, 2025, 05:40 PM IST
 soft drinks

Synopsis

സൗദിയിൽ മധുരപാനീയങ്ങൾക്ക് ജനുവരി ഒന്നുമുതൽ മുതൽ പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിലൂടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിലുള്ള പഞ്ചസാര കുറയ്ക്കുകയാണ് ലക്ഷ്യം.

റിയാദ്: സൗദിയിൽ മധുരപാനീയങ്ങൾക്ക് പ്രത്യേക നികുതി (സെലക്ടീവ് ടാക്സ്) ഏർപ്പെടുത്തുന്ന പുതിയ നയം ജനുവരി ഒന്നുമുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് അറിയിച്ചു. പഞ്ചസാര കൂടുതലുള്ള പാനീയങ്ങളുടെ നികുതി ഉയർത്തുന്നതാണ് ഇത്. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിലൂടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ പഞ്ചസാര ഉള്ളിൽ പോകുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.

വ്യവസായികൾ മുൻകാലങ്ങളിൽ ഉയർത്തിയ പ്രധാന ആശങ്കകളിലൊന്നായിരുന്ന ഈ വിഷയത്തിന് ഇപ്പോൾ പരിഹാരം കണ്ടെത്താൻ കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. പാനീയങ്ങളിലെ പഞ്ചസാര നികുതി പ്രശ്നം പരിഹരിക്കുന്നതിനായി ധനമന്ത്രാലയം, സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ നടത്തിയ സമഗ്രമായി ചർച്ചകൾക്കൊടുവിലാണ് തീരുമാനം. പൊതുജനാരോഗ്യ സംരക്ഷണവും പഞ്ചസാര ഉപഭോഗം കുറയ്ക്കലും ലക്ഷ്യമാക്കി, അതേസമയം വ്യവസായങ്ങൾക്ക് പുതുമകളും ഉൽപ്പന്ന വികസനവും നടത്താൻ അവസരം നൽകുന്ന തരത്തിലുള്ള ഒരു സമതുലിത നയം രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് സഹകരണ കൗൺസിലിെൻറ ധന-സാമ്പത്തിക സഹകരണ സമിതിയാണ് കഴിഞ്ഞ മാസം മധുരപാനീയങ്ങൾക്കുള്ള നികുതി ഏർപ്പെടുത്തൽ രീതിയിൽ മാറ്റം വരുത്തിയ തീരുമാനം കൈക്കൊണ്ടത്. പുതിയ ടിയേർഡ് വോള്യൂമെട്രിക് സമീപനം പ്രകാരം 100 മില്ലിലീറ്റർ റെഡി-ടു-ഡ്രിങ്ക് പാനീയത്തിലെ പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി വിവിധ നിരക്കുകളിൽ നികുതി ചുമത്തും. നിലവിലുള്ള റീട്ടെയിൽ വിലയുടെ 50 ശതമാനം നിരക്കിൽ ഏർപ്പെടുത്തിയിരുന്ന ഫ്ലാറ്റ്-റേറ്റ് നികുതി സംവിധാനം ഇതോടെ മാറും. പഞ്ചസാര, കൃത്രിമ മധുരങ്ങൾ എന്നിവ ചേർത്ത് പാനീയമായി ഉപയോഗിക്കാൻ തയ്യാറാക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും, റെഡി-ടു-ഡ്രിങ്ക് പാനീയങ്ങൾ, കോൺസൻട്രേറ്റുകൾ, പൊടികൾ, ജെല്ലുകൾ, എക്സ്ട്രാക്റ്റുകൾ, പാനീയമായി മാറ്റാവുന്ന മറ്റ് രൂപങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി
വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്