യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published : Nov 08, 2019, 12:46 PM IST
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Synopsis

ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും കൂടുതല്‍ ദൃഢമാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ദില്ലി: യുഎഇ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ശൈഖ് ഖലീഫയുടെ ഭരണനേതൃത്വത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും കൂടുതല്‍ ദൃഢമാകുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രീം കൗണ്‍സില്‍ യോഗത്തിലാണ് ശൈഖ് ഖലീഫയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇത് നാലാം തവണയാണ് അദ്ദേഹം യുഎഇയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്റെ മരണശേഷം 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ പ്രസിഡന്റായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിയെടുത്ത പ്രവാസി കുവൈത്തിൽ പിടിയിൽ
പശ്ചിമേഷ്യൻ സംഘർഷം; സൗദി അറേബ്യയിലെത്തി അജിത് ഡോവൽ, ഉഭയകക്ഷി ബന്ധം ശക്തമാക്കി തന്ത്രപ്രധാന കൂടിക്കാഴ്ച