
കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണമുണ്ടായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി കുവൈത്ത് പ്രധാനമന്ത്രി. തീപിടിത്തവും നാശനഷ്ടവും നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിലയിരുത്തി. മൂന്നു തവണയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കപ്പെട്ടത്. വിമാനയാത്രക്കാർ സൗദി വഴിയാണ് ഇപ്പോൾ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ നടത്തുന്നത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഇന്ധന ഡിപ്പോക്ക് നേരെയുണ്ടായ ആക്രമണം ഗുരുതരമായിരുന്നു. തീപിടുത്തവും നാശനഷ്ടങ്ങളും നിയന്ത്രിക്കാൻ സേനകൾ പണിപ്പെട്ടു. ഇവിടെയാണ് പ്രധാനമന്ത്രി ഷെയ്ക് അഹ്മദ് അബ്ദുള്ള അഹ്മദ് അൽ സബാഹ് സന്ദർശനം നടത്തിയത്. തീപ്പിടിത്തം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി. നേരത്തെ പാസഞ്ചർ ടെർമിനലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇന്ധന ടാങ്കിനുണ്ടായ കേടുപാടുകൾ പരിഹരിച്ച് സർവീസുകൾ പുനരാംരംഭിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. നിരന്തരമായ ആക്രമണം കാരണം കുവൈത്തിൽ നിന്നുള്ള ജസീറ എയർവേസ് പ്രവർത്തനം സൗദിയിലേക്ക് മാറ്റിയിട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞു കിടക്കുന്നതിനാൽ യാത്രക്കാർ റോഡ് വഴി സൗദിയിൽ പോയി അവിടെ നിന്നാണ് യാത്ര ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam