
ഷാര്‍ജ: മകളുടെ വിവാഹത്തില്‍ വെര്‍ച്വലായി പങ്കെടുത്ത് ഷാര്‍ജയിലെ തടവുപുള്ളി. വീഡിയോ കോളിങ് ആപ്പിലൂടെ മകളുടെ വിവാഹം കാണാന്‍ തടവുകാരന് ഷാര്‍ജ പണിറ്റീവ് ആന്‍ഡ് റിഫോമേറ്ററി എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (എസ് പി ആര്‍ ഇ) അധികൃതര്‍ അവസരം നല്‍കുകയായിരുന്നു.
തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാളുടെ കുടുംബം, വിവാഹം വെര്‍ച്വലായി കാണാന്‍ അവസരം നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി അധികൃതരെ സമീപിച്ചെന്നും ഉടന്‍ തന്നെ ഇതിനായി അനുമതി നല്‍കുകയായിരുന്നെന്നും എസ് പി ആര്‍ ഇ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അഹ്മദ് അബ്ദുല്‍ അസീസ് ഷുഹൈല്‍ പറഞ്ഞു. കുടുംബവുമായി തടവുകാരനെ ബന്ധിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം എടുത്തുകാട്ടിയ അദ്ദേഹം ഇത്തരം പ്രവൃത്തികള്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവര്‍ക്ക് മോചനത്തിന് ശേഷം സമൂഹത്തില്‍ ജീവിക്കാന്‍ കൂടുതല്‍ സഹായകമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam