മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിച്ചില്ല; യുവതിക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ

Published : Dec 28, 2020, 03:01 PM IST
മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിച്ചില്ല; യുവതിക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ

Synopsis

തന്റെ മാതാവിന് മരിക്കുന്നതിന് മുമ്പ് കൊച്ചുമകളെ കാണാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി സമീപിച്ചപ്പോഴൊന്നും മുന്‍ ഭാര്യ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍ ഭര്‍ത്താവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

അബുദാബി: മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിന് അവസരം നല്‍കാത്ത യുവതിക്ക് 13,000 ദിര്‍ഹം( 2.6 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് അബുദാബി കോടതി. ഒമ്പത് തവണയാണ് മുന്‍ ഭര്‍ത്താവിന് മകളെ കാണാനുള്ള അവസരം യുവതി നിഷേധിച്ചതെന്ന് 'എമിറാത് അല്‍ യോം' റിപ്പോര്‍ട്ട് ചെയ്തു.

തന്റെ മാതാവിന് മരിക്കുന്നതിന് മുമ്പ് കൊച്ചുമകളെ കാണാന്‍ ആഗ്രഹമുണ്ടെന്നും ഇതിനായി സമീപിച്ചപ്പോഴൊന്നും മുന്‍ ഭാര്യ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍ ഭര്‍ത്താവ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. 100,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. യുവതി 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കീഴ്‌ക്കോടതി ഉത്തരവിട്ടെങ്കിലും വിധിയില്‍ യുവതി അപ്പീല്‍ കോടതിയെ സമീപിച്ചു. യുവതിയുടെ അപ്പീല്‍ പരിഗണിച്ച കോടതി നഷ്ടപരിഹാരമായി 13,000 ദിര്‍ഹം മുന്‍ ഭര്‍ത്താവിന് യുവതി നല്‍കണമെന്ന് വിധിക്കുകയായിരുന്നു. ഇതിന് പുറമെ കോടതി നടപടിയുടെ ചെലവും യുവതി വഹിക്കണം.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ