
ദോഹ: കൊവിഡ് പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ച് ഖത്തറിലെ വിവിധ സ്വകാര്യ ക്ലിനിക്കുകള്‍. യാത്രകള്‍ക്കും മറ്റും തയ്യാറെടുക്കുന്ന കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചില ക്ലിനിക്കുകളില്‍ നേരത്തെയുണ്ടായിരുന്ന നിരക്കിന്റെ മൂന്നിലൊരു ഭാഗം വരെ കുറച്ച് നല്‍കുന്നുണ്ട്. രാജ്യത്തിന് പുറത്തേക്ക് പോകേണ്ട സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സ്വകാര്യ ക്ലിനിക്കുകളില്‍ നിന്ന് പി.സി.ആര്‍ പരിശോധന നടത്തേണ്ടതുണ്ട്.
നേരത്തെ 300 റിയാല്‍ ഈടാക്കിയിരുന്ന സ്ഥാനത്ത് ചില ക്ലിനിക്കുകളില്‍ ഇപ്പോള്‍ 200 റിയാലാണ് പി.സി.ആര്‍ പരിശോധനക്ക് ഈടാക്കുന്നത്. മറ്റ് ചിലയിടങ്ങളിലാവട്ടെ 220 റിയാലും. അവധിക്കാലത്ത് വിദേശത്തേക്ക് പോകുന്ന പ്രവാസികളുടെയും സ്വദേശികളുടെയും എണ്ണം വര്‍ദ്ധിച്ചതോടെ പരിശോധനയ്‍ക്ക് എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടാകുന്നുവെന്ന് ക്ലിനിക്കുകളിലെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. രാവിലയെ അപേക്ഷിച്ച് വൈകുന്നേരങ്ങളിലാണ് പലയിടങ്ങളിലും കൂടുതല്‍ പേര്‍ പരിശോധനയ്ക്ക് എത്തുന്നത്. റെസിഡന്‍സി പെര്‍മിറ്റ് മാത്രമാണ് പരിശോധനയ്‍ക്ക് തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടത്. 24 മുതല്‍ 36 മണിക്കൂറിനിടെയാണ് ഫലം ലഭ്യമാവുന്നതും. വാക്സിനെടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കിയതോടെ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതാണ് ഇപ്പോഴത്തെ തിരക്കിന് പ്രധാന കാരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam