ലുലു ഷോപ്പ് ആന്റ് വിൻ മെഗാ വിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‍തു

Published : May 10, 2023, 11:47 PM IST
ലുലു ഷോപ്പ് ആന്റ് വിൻ മെഗാ വിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്‍തു

Synopsis

ബൗഷർ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന സമ്മാന വിതരണ ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ മാനേജ്‍മെന്റ് പ്രതിനിധികൾ,  അഭ്യുദയകാംക്ഷികൾ, കുടുംബങ്ങൾ,  സ്റ്റാഫ് എന്നിവർ സംബന്ധിച്ചു.

മസ്കത്ത്: റമദാന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കിയ ഷോപ്പ് ആൻഡ് വിൻ പ്രമോഷന്റെ മെഗാ വിജയിയെ പ്രഖ്യാപിച്ചു.  10,000 റിയാലിന്റെ  ഗ്രാൻറ് പ്രൈസിന്  മുനീർ അൽ ബലൂഷി അർഹനായി.  താരഖ് ഹമദ് അൽ തോബി, മനൽ സദ്‌ജാലി, സലേം അബ്ദുല്ല അൽ മുഖ്ബാലി, അബ്ദുല്ല അബ്ദുല്ല, എം. നരേഷ്, ഇസ്സാം അലി, അഹമ്മദ് നാസർ അൽ ഹബ്‌സി, ലവ്കുഷ് വർമ് എന്നിവർ  പ്രതിവാര 5000 റിയാലിന്‍റെ ക്യാഷ് പ്രൈസും സ്വന്തമാക്കി.  750, 500, 200, 100 എന്നിങ്ങനെയുള്ള മറ്റ് പ്രതിവാര ക്യാഷ് പ്രൈസുകൾ രാജ്യത്തുടനീളമുള്ള  ലുലു ഹൈപ്പർ മാർക്കറ്റുകളിൽനിന്ന് ഉപഭോക്താക്കൾ നേടുകയും ചെയ്തിരുന്നു.

ബൗഷർ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന സമ്മാന വിതരണ ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ മാനേജ്‍മെന്റ് പ്രതിനിധികൾ,  അഭ്യുദയകാംക്ഷികൾ, കുടുംബങ്ങൾ,  സ്റ്റാഫ് എന്നിവർ സംബന്ധിച്ചു.   മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 29 വരെ സുൽത്താനേറ്റിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലൂടെ നടത്തിയ പ്രമോഷനൽ കാമ്പയിനിൽ  281 ഉപഭോക്താക്കൾക്  100,000 റിയാലിന്‍റെ ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരമായിരുന്നു ലഭിച്ചിരുന്നത്. ചുരുങ്ങിയത് പത്ത് റിയാൽ വിലയുള്ള ഉൽപനങ്ങൾ വാങ്ങുന്നവർക്കായിരിന്നു  ഇ-റാഫിൾ  നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നത്.

മെഗാ സമ്മാന വിജയിയെയും  ഷോപ്പ് ആൻഡ് വിൻ പ്രമോഷന്റെ മറ്റെല്ലാ വിജയികളെയും അഭിനന്ദിക്കുകയാണെന്ന്  ലുലു ഹൈപ്പർമാർക്കറ്റ്‌സ് ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു.   ഉപഭോക്താക്കൾക്ക് ഞങ്ങളോടുള്ള നിരന്തര വിശ്വസ്തതക്കും പിന്തുണക്കും നന്ദി അറിയിച്ചാണ്  എല്ലാ വർഷവും റമദാനിൽ  ഈ പ്രമോഷനൽ പരിപാടികൾ  സംഘടിപ്പിക്കുന്നത്.  അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യവും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നൽകുന്നതിനൊപ്പം  മികച്ച  ഉപഭോക്തൃ അനുഭവം വാഗ്ദാനം ചെയ്യുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കൾക്ക്   മികച്ച ഉൽപ്പന്നങ്ങളും വിട്ടുവീഴ്ചയില്ലാത്ത സേവനങ്ങളും നൽകാൻ ലുലു നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ  റീജിയനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. കാമ്പയിൻ ഉപഭോക്താക്കൾക്ക്  ഷോപ്പിങ് അനുഭവം കൂടുതൽ സമ്പന്നമാക്കാനും റമദാനിലും ഈദ് സമയത്തും ലുലു വാഗ്ദാനം ചെയ്യുന്ന സമ്മാനങ്ങൾ നേടാനുമുള്ള മികച്ച അവസരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read also: പ്രവാസികള്‍ക്ക് തിരിച്ചടി; സ്‍കൂളുകളില്‍ അധ്യാപക തസ്‍തികകളില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം വരുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം