
മസ്‍കത്ത്: ഒമാനിലെ വനിതകൾക്കായി പ്രത്യേക സംരംഭങ്ങൾ ഒരുക്കുന്നു. സാമൂഹിക വികസന മന്ത്രാലയത്തിന്റെ സീബ് വിലായത്തിലെ സോഷ്യൽ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'പ്രൊഡക്ടീവ് ഹോം പ്രോജക്ട്, ഭാവിയിലേക്കുള്ള സുരക്ഷ' എന്ന പേരില്‍ സാമൂഹിക സംരംഭത്തിന് തുടക്കമായി.
തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും ഗുണഭോക്താക്കളിൽ നിന്നുള്ള ജനപങ്കാളിത്തം പരിശോധിച്ച് സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടുതൽ വാഹനങ്ങൾ സ്ത്രീകൾക്ക് നൽകുമെന്നും, സീബിലെ സാമൂഹിക വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അലി ബിൻ മുസ്ലീം അൽ അമേരി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam