സൗദിയിൽ വേശ്യാവൃത്തി; മൂന്ന് പ്രവാസി യുവതികൾ പിടിയിൽ

Published : Jun 27, 2025, 05:29 PM IST
riyadh police

Synopsis

ഏത് രാജ്യക്കാരാണ് പ്രതികളെന്ന് വ്യക്തമാക്കിയിട്ടില്ല

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിവന്ന മൂന്നു പ്രവാസി യുവതികളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗത്തിൻ്റെ സഹായത്തോടെയാണ് അറസ്റ്റ്. ഏത് രാജ്യക്കാരാണ് പ്രതികളെന്ന് വ്യക്തമാക്കിയിട്ടില്ല. തൊഴിൽ വിസയിൽ എത്തി വേശ്യാവൃത്തി നടത്തുകയായിരുന്നു മൂന്നുപേരും എന്നാണ് വിവരം. പ്രത്യേകം ഫ്ലാറ്റ് എടുത്തായിരുന്നു നിയമവിരുദ്ധ പ്രവർത്തനം.

നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു. വീടിനു മുന്നില്‍ വെച്ച് ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി താക്കോല്‍ കൈക്കലാക്കി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നു സൗദി യുവാക്കളെയും റിയാദ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മോഷ്ടിച്ച കാര്‍ പൊലീസ് കണ്ടെത്തി. പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാനഡയിൽ കന്നട സംഘടന തുടങ്ങി പിന്നാലെ ഭാരവാഹിയായ ഇന്ത്യൻ ടെക്കിയെ അജ്ഞാതർ വെടിവച്ചു കൊന്നു
'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി