പിഴ 20 ലക്ഷം ദിർഹം, വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളുടെ വ്യാപാരത്തിൽ പുതിയ നിയമവുമായി യുഎഇ

Published : Jun 27, 2025, 04:26 PM IST
court

Synopsis

നിയമം ലംഘിക്കുന്നവർക്ക് 20 ലക്ഷം ദിർഹം വരെ പിഴയും നാല് വർഷം വരെ തടവും 

അബുദാബി: യുഎഇയിൽ വംശനാശ ഭീഷണി നേരിടുന്ന മൃ​ഗങ്ങളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച് പുതിയ നിയമം വരുന്നു. നിയമവിരുദ്ധ വ്യാപാരം തടയുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുമാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇത് ലംഘിക്കുന്നവർക്ക് 20 ലക്ഷം ദിർഹം വരെ പിഴയും നാല് വർഷം വരെ തടവും ലഭിക്കുന്നതാണ്. ബുധനാഴ്ചയാണ് നിയമത്തിന് ഫെഡറൽ നാഷണൽ കൗൺസിൽ അം​ഗീകാരം നൽകിയത്. ഫ്രീ സോണുകളുൾപ്പടെ രാജ്യത്തുടനീളം ഈ നിയമം നടപ്പിലാക്കും. കര, കടൽ, വ്യോമ അതിർത്തികളിലും നിയമം ബാധകമായിരിക്കും.

പുതിയ നിയമം പ്രകാരം, നാഷണൽ അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റിയുടെ അനുമതിയില്ലെങ്കിൽ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജീവികളുടെയും സസ്യങ്ങളുടെയും കയറ്റുമതി, ഇറക്കുമതി, പുനർകയറ്റുമതി എന്നിവ നിയമവിരുദ്ധമായി കണക്കാക്കും. പട്ടികപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഇനങ്ങളുടെ കയറ്റുമതിയോ പുനർ കയറ്റുമതിയോ ചെയ്യണമെങ്കിൽ യുഎഇ അതോറിറ്റിയുടെ സാധുവായ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

അനുബന്ധം ഒന്നിൽ ഉൾപ്പെട്ടിട്ടുള്ള ഇനങ്ങളുടെ ഇറക്കുമതിക്കും ഈ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അനുബന്ധം രണ്ടിലും മൂന്നിലും ഉൾപ്പെട്ടിട്ടുള്ള ഇനങ്ങളുടെ കയറ്റുമതിക്കും പുനർകയറ്റുമതിക്കും അത് ഏത് രാജ്യത്ത് നിന്നുള്ളതാണോ, ആ രാജ്യത്തിന്റെ അനുമതി സർട്ടിഫിക്കറ്റ് ആവശ്യമായിരിക്കും. ട്രാൻസിറ്റ് ഷിപ്മെന്റുകൾക്കും കയറ്റുമതി രേഖകൾ വേണം. കയറ്റുമതി, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ അനുമതിയും ആവശ്യമാണ്. കൂടാതെ, ഉൾപ്പെട്ട ഇനത്തിന്റെ വിശദമായ വിവരങ്ങൾ, എന്താണ് ആവശ്യം എന്നതുൾപ്പടെയുള്ള വിവരങ്ങളും വ്യക്തമാക്കണം. കടലിൽ നിന്ന് കണ്ടെത്തുന്ന ഇനങ്ങൾക്കും പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം